നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കിട്ടിയത് ഒരു യുവനടി വഴി..?

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന് പറയുമ്ബോഴും പുതിയ പേരുകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നത്. സിനിമാ രംഗത്ത് തന്നെയുള്ള ഇതുവരെ പുറത്ത് വരാത്ത ചില പേരുകളും ഈ അവസാനഘട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ വന്ന വഴി ഏതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. മലയാളത്തിലെ ഒരു യുവനടിയും യുവനടനുമാണ് സംശയത്തിന്റെ നിഴലിലുള്ളതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആദ്യം മുതല്‍ക്കേ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. സിനിമയില്‍ നടിയുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല ദിലീപ് എന്നതായിരുന്നു നടന്‍ സംശയിക്കപ്പെടാനുള്ള പ്രധാന കാരണം. പിന്നീട് ആ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലേക്ക് നാദിര്‍ഷയും കാവ്യ മാധവനും കാവ്യയുടെ അമ്മയും അടക്കമുള്ളവര്‍ കണ്ണി ചേര്‍ന്നു. ഏറ്റവും ഒടുവിലായി മലയാളത്തിലെ ശ്രദ്ധേയായ യുവനടിയിലും നടനിലുമാണ് അതെത്തി നില്‍ക്കുന്നത്.

മമ്മൂട്ടി താരസംഘടനയെ കൈവിട്ടു; നാല് മാസം താന്‍ അനുഭവിച്ച വേദനയാണ് ഇപ്പോള്‍ ദിലീപ് അനുഭവിക്കുന്നത്; ലിബര്‍ട്ടി ബഷീര്‍

ഈ യുവനടി വഴിയാണ് ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് ലഭിച്ചതെന്നാണ് മംഗളം വാര്‍ത്തയില്‍ പറയുന്നത്. മാത്രമല്ല ക്വട്ടേഷന്‍ നല്‍കിയ ആളുടെ പേര് വെളിപ്പെടുത്തിയ കൂട്ടത്തില്‍ ഈ നടിയുടെ പേരും സുനി വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം മറ്റൊരു യുവനടന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നതായി മംഗളം വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇതാരെന്നത് സംബന്ധിച്ച യാതൊരു സൂചനയും ഇതുവരെ പുറത്ത് വന്നിട്ടില്ല. പോലീസ് സംശയിക്കുന്ന യുവനടിയെ ഉള്‍പ്പെടെ 5 പേരെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മാത്രമല്ല ഇവരുടെ അറസ്റ്റും ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*