നടി ആക്രമണ കേസില്‍ ദിലീപിന് എതിരെ നടി മഞ്ജു വാര്യര്‍ സാക്ഷിപറയും..!

യുവ നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലാണ് മഞ്ജു വാര്യരുടെ പേര് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നാണ് അറിയുന്നത്.

എല്ലാം നാടകം; ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവരൊക്കെ.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ്..!!

നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം മഞ്ജു വാര്യരുമായുള്ള ദാമ്ബത്യ ബന്ധം തകര്‍ന്നതാണ്. ദിലീപുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മഞ്ജുവിന് നടി കൈമാറിയിരുന്നു. ആ വിരോധമാണ് നടിയെ ആക്രമിക്കുന്നതിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നേരത്തേ രഹസ്യകേന്ദ്രത്തില്‍ വച്ച്‌ കാവ്യയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവന്‍ പൊട്ടിക്കരഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിപി അടക്കമുള്ളവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.

എന്നാല്‍ ഇത് ഔദ്യോഗിക മൊഴിയെടുക്കല്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ക്ലബ്ബില്‍ മൊഴിയെടുക്കാനെത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ്. അതിനാല്‍ താന്‍ പൊലീസ് ക്ലബ്ബില്‍ വരില്ലെന്നാണ് കാവ്യയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടിയോട് എവിടെ എത്തണമെന്ന് ചോദിച്ചത്. ഇതിനും വഴങ്ങിയില്ലെങ്കില്‍ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യും. കാവ്യയ്ക്ക് ആലുവ പൊലീസ് ക്ലബ്ബിലെത്താന്‍ താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ ചട്ടം 160 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ തനിക്ക് പൊലീസ് ക്ലബ്ബിലെത്താന്‍ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. നേരത്തേ ടെലിഫോണ്‍ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കാവ്യ ഹാജരായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ നോട്ടീസില്‍ തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച്‌ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വേണമെങ്കില്‍ തന്റെ മൊഴിയെടുക്കാമെന്നുമാണ് കാവ്യയുടെ നിലപാട്.

കേസില്‍ മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപും മഞ്ജുവുമായുള്ള വിവാഹ മോചനമാണ് നടിയെ ആക്രമിക്കാനുള്ള പ്രതികാരമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഈ സാഹചര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു മഞ്ജുവിനെ എഡിജിപി സന്ധ്യ കണ്ടത്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ഇത് നടന്നത്. ഈ സാഹചര്യത്തില്‍ തന്നേയും അതീവ രഹസ്യമായി മാത്രമേ ചോദ്യം ചെയ്യാനാകൂവെന്നാണ് കാവ്യയുടെ പക്ഷം. മഞ്ജു വാര്യര്‍ക്ക് നല്‍കിയ നീതി തനിക്കും വേണമെന്നാണ് ആവശ്യം.എന്നാല്‍ പൊലീസിന് നല്‍കിയ ഔദ്യോഗിക മറുപടിയില്‍ ഇതുണ്ടാകില്ല. പരോക്ഷമായി ഇത് പോലീസിനെ അവര്‍ അറിയിച്ചിട്ടുണ്ട്.

അതീവ രഹസ്യമായാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനെ മുന്‍പ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. കേസിലെ ഗൂഢാലോചനയെക്കുറിച്ച്‌ കാവ്യയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും അന്വേഷിക്കുന്നത്. കാവ്യയുടെ അമ്മയേയും അന്ന് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ദിലീപില്‍ നിന്നും പൊലീസ് കാര്യങ്ങള്‍ തിരക്കി. പിന്നീട് അന്വേഷണവുമായി ദിലീപ് സഹകരിച്ചതുമില്ല.

കേസ് അന്വേഷണം വഴിമുട്ടിക്കാനാണ് ദിലീപ് ഇത്തരം തന്ത്രം സ്വീകരിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. അതിന് പിന്നാലെയാണ് കാവ്യയും നിസ്സഹകരണം അറിയിക്കുന്നത്. ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ സഹായിച്ച അഡ്വ. പ്രതീഷ് ചാക്കോയും പ്രതിയാകുമെന്നാണ് സൂചന. നടിയെ ആക്രമിക്കുന്നതിനുള്ള ക്വട്ടേഷനില്‍ അപ്പുണ്ണിക്ക് വ്യക്തമായ അറിവും പങ്കാളിത്തവുമുണ്ടായിരുന്നുവെന്നതിനും പൊലീസ് അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോ, ദിലീപിനെ ഏല്‍പിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍, നടി കാവ്യാ മാധവനെയും അമ്മ ശ്യാമള മാധവനെയും കേസില്‍ പ്രതി ചേര്‍ക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. കാവ്യാ മാധവനെയോ അമ്മ ശ്യാമളാ മാധവനെയോ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ലക്ഷ്യയില്‍ നിന്ന് മെമ്മറി കാര്‍ഡോ മറ്റെന്തെങ്കിലും തെളിവുകളോ ലഭിച്ചിട്ടില്ല.

വ്യക്തമായ തെളിവില്ലാതെ ആരെയും കേസില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചത്. ദിലീപിന്റേയും കാവ്യയുടേയും മൊഴികളിലെ വൈരുദ്ധ്യം ഉറപ്പുവരുത്താന്‍ കൂടിയാണ് ഇത്. ഇതിന് പറ്റില്ലെന്നാണ് കാവ്യ പറയുന്നത്. ഇതിനെ തുടര്‍ന്ന് കാവ്യ ആവശ്യപ്പെടുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*