നടിയെ പീഡിപ്പിച്ച രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചതായി റിപ്പോര്‍ട്ട്!

പള്‍സര്‍ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ കാണിച്ചതായി റിപ്പോര്‍ട്ട്. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ അധ്യാപകന്‍ കാണിച്ചത്. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്ന് ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജൂണ്‍ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങള്‍ മെഡിക്കല്‍ സ്റ്റുഡന്‍സിന് കാണിച്ചത്.

പരസ്യ കമ്പനികള്‍ താരങ്ങളെ ഒഴിവാക്കുന്നു; ബഢായി ബംഗ്ലാവില്‍ നിന്ന് മുകേഷും പുറത്തേക്ക്..! 

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ട ചില വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ വിവരം അറിയിച്ചിരുന്നു. ഇതില്‍ ഡോക്ടറായ ഒരു രക്ഷകര്‍ത്താവ് പ്രമുഖനായ മറ്റൊരു ഡോക്ടര്‍ക്ക് വിവരം കൈമാറി. എന്നാല്‍ ദൃശ്യങ്ങള്‍ കുട്ടികള്‍ കാണാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ദൃശ്യം കണ്ട വിദ്യാര്‍ത്ഥിയില്‍ നിന്ന് അറിഞ്ഞ വിവരങ്ങള്‍ ഓരോന്നായി പ്രസ്തുത ഡോക്ടറെ അറിയിച്ചപ്പോള്‍ അദ്ദേഹം അത് ശരിവെച്ചു.

രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണുള്ളതെന്ന കൃത്യമായ വിവരവും വിദ്യാര്‍ത്ഥിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. അതേസമയം ദൃശ്യങ്ങള്‍ കോളജില്‍ കാണിച്ച വിവരം ചില രക്ഷാകര്‍ത്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നത പോലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് തലപ്പത്തിരിക്കുന്നവര്‍.

അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ എങ്ങനെ പുറത്തായി എന്ന അങ്കലാപ്പിലാണ് പോലീസ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കും മുമ്ബ് തന്നെ പള്‍സര്‍ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളജിലെ പ്രദര്‍ശനത്തെ കണക്കാക്കാം.

ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുംമുമ്ബ് തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നതായും വിവരമുണ്ട്. കോളജിലെ ഫോറന്‍സിക് വിഭാഗം അധ്യാപകന് എങ്ങനെ എവിടെ നിന്ന് ഈ ദൃശ്യങ്ങള്‍ ലഭിച്ചുവെന്നത് വിദ്യാര്‍ത്ഥികളെ അദ്ഭുതപ്പെടുത്തിയിരിക്കയാണ്. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നതിനിടെയാണ് അധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ നിയമവശങ്ങളും ഫോറന്‍സിക് പരമായ കാര്യങ്ങളും വിശദീകരിച്ചത്.

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിരുന്ന പെണ്‍കുട്ടികള്‍ സ്തബ്ധരായിപ്പോയെന്നും ആണ്‍കുട്ടികള്‍ നിശബ്ദരായി കണ്ടിരുന്നുവെന്നുമാണ് വിവരം. ഈ ദൃശ്യങ്ങള്‍ കണ്ട കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ പുറത്ത് പറയാന്‍ തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. പിന്നീടാണ് പലരും രക്ഷാകര്‍ത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*