നടിയെ ആക്രമിക്കും മുമ്പ് പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജരെ നിരന്തരം വിളിച്ചിരുന്നതായി രേഖകള്‍; ആ നമ്പര്‍ ഉപയോഗിച്ചത് ദിലീപ്….

നടിയെ ആക്രമിച്ചതിന് മുമ്ബ് ദിലീപിനെ പള്‍സര്‍ സുനി വിളിച്ചിരുന്നുവെന്നതിന് പൊലീസിന് നിര്‍ണ്ണായക തെളിവ് കിട്ടി. നടിയെ ആക്രമിക്കുന്നതിന് മുമ്ബ് സുനി നിരന്തം വിളിച്ചിരുന്ന നാല് നമ്ബറില്‍ ഒന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേതായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്ബ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്ബരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. പള്‍സര്‍ സുനി വിളിച്ചിരുന്നത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ അടുപ്പക്കാരുടെ നമ്ബരുകളിലേക്കാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പള്‍സര്‍ സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്ബരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്ബരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 26 ഫോണ്‍ നമ്ബറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് നാലു നമ്ബറുകള്‍ കണ്ടെത്തിയത്. ഈ നമ്ബറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം.

പൊലീസ് കണ്ടെത്തിയ നാലു നമ്ബരുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നല്‍കിയിരിക്കുന്നത്. അതിനാല്‍ ഈ നമ്ബരുകള്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്ബ് വരെ നടന്ന ഫോണ്‍ വിളികളാണ് അന്വേഷണ സംഘം ശേഖരിച്ചത്. സുനി കാക്കനാട് ജയിലില്‍ വെച്ച്‌ കാക്കനാട് ജയിലില്‍ നിന്ന് ഒരു ഡോകോമോ നമ്ബര്‍ ഉപയോഗിച്ച്‌ നാദിര്‍ഷാ, ദിലീപ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദിലീപ്, നാദിര്‍ഷ, നടി കാവ്യാ മാധവന്‍റെ അമ്മ എന്നിവര്‍ ഇന്ന് 3 മണിയ്ക്ക് ഹാജരാകണം; ഇല്ലെങ്കില്‍….?

ചില ഫാന്‍സി നമ്ബറുകളില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നു. ഇതിലൊന്ന് നാദിര്‍ഷായുടെ നമ്ബറാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*