Breaking News

Monthly Archives: July 2017

പി.സി.ജോര്‍ജിനു രൂക്ഷമായ മറുപടിയുമായി ഭാഗ്യലക്ഷ്മി…..

അക്രമിക്കപെട്ട നടിയെ വിമര്‍ശിച്ചുകൊണ്ട് പി,സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ രൂക്ഷമായ മറുപടിയുമായി ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണരൂപം  ഒന്നും മിണ്ടാതെയിരിക്കാൻ ആവത് ശ്രമിക്കുന്നുണ്ട്…എന്ത് ചെയ്യാൻ.. അപമാനിക്കപ്പെട്ടതിനു പുറമേ, പെൺകുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതെയിരിക്കും… പെൺകുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE.. പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോർജ്ജ് പറയുന്നു. “പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു? അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം. ...

Read More »

പ്രകോപനമുയര്‍ത്തി ,വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം….

ഇന്ത്യയും ചൈനയും തമ്മിൽ സിക്കിം അതിർത്തി ഡോംഗ്‌ലോംഗിൽ സംഘർഷം ശക്തിപ്പെടുന്നതിനിടെ ചൈനീസ് സൈന്യം ഉത്തരാഘണ്ഡിലേക്കു നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. ഇന്ത്യൻ അതിർത്തിയ്‌ക്കകത്തേക്ക് ഒരു കിലോമീറ്ററോളം ദൂരം ചൈനീസ് സേന പ്രവേശിച്ചതായും പ്രദേശത്തെ ആട്ടിടയൻമാരെ ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ജൂലായ് 25നാണ് പീപ്പിൾ ലിബറേഷൻ ആർമി (പി.എൽ.എ)യുടെ 10 സൈനികർ നുഴഞ്ഞുകയറിയെന്നാണ് റിപ്പോർട്ട്. ആട്ടിടയൻമാരോട് ഉടൻ സ്ഥലം വിട്ട് പോകാനും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ജൂലായിലും പി.എൽ.എയുടെ രണ്ടു സൈനികർ പ്രദേശത്ത് നുഴഞ്ഞുകയറ്റശ്രമം നടത്തിയിരുന്നു. ‌ഡോംഗ്‌ലോംഗിൽ റോഡു നിർമ്മാണത്തിനുള്ള ചൈനയുടെ ശ്രമത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിലെ ...

Read More »

മോദി സര്‍ക്കാര്‍ ഒരു സബ്സിഡി കൂടി നിര്‍ത്തുന്നു, ഓരോ മാസവും വിലകൂടും….

പാചക വാതക സബ്സിഡി പൂര്‍ണമായും നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി ഇല്ലാതാകും. അതുവരെ ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വര്‍ധിക്കും. ഇതുസംബന്ധിച്ച്‌ എണ്ണ കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന് ഓരോ മാസവും രണ്ട് രൂപ വച്ച്‌ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ എണ്ണ കമ്ബനികളോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇപ്പോള്‍ ഇരട്ടി വില വര്‍ധിപ്പിക്കാനാണ് നല്‍കിയ നിര്‍ദേശം.ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ...

Read More »

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്‍റെ ധൈര്യം ചോര്‍ന്നുപോയി: കെ മുരളീധരന്‍

സിപിഐഎം-ബിജെപി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍പി.സദാശിവം വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് കെ മുരളീധരന്‍ എംഎല്‍എ. കെപിസിസി ഓഫീസില്‍ നടന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍. ആഭ്യന്തരമന്ത്രിയുടേയും ഗവര്‍ണറുടെയും മുമ്പില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ ഇന്നലെ രാജ്ഭവനിൽ വിളിച്ചുവരുത്തിയിരുന്നു. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നു.

Read More »

‘കടക്കൂ പുറത്ത്’ എന്ന് പറയുമ്പോള്‍ തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് പറയാന്‍ ആര്‍ജവമില്ല; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച്‌ കെ സുരേന്ദ്രന്‍

ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍  ശകാരിച്ച് ആട്ടിയോടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ‘കടക്കൂ പുറത്ത്’ എന്ന് പറയുമ്പോള്‍ തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് പറയാനുള്ള ആര്‍ജവം മാധ്യമപ്രവര്‍ത്തകര്‍ കാണിക്കണമായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്നവരാണ് മാധ്യമ പ്രവര്‍ത്തകരെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാരെല്ലാം തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുമായിരുന്നു. പുരസ്‌കാരങ്ങള്‍ ...

Read More »

നടി ആക്രമണം:നിര്‍ണായക വഴിത്തിരിവ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍റെ മൊഴി എടുക്കുന്നു ……

നടി ആക്രമണം:നിര്‍ണായക വഴിത്തിരിവ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍റെ മൊഴി എടുക്കുന്നു ……   പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോൻെറ മൊഴിയെടുക്കൽ തുടരുന്നു. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. ശ്രീകുമാര്‍ മേനോന്‍ ചെയ്ത പരസ്യത്തിലൂടെയാണ് മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ ആദ്യമായി കാമറക്ക് മുന്നിലെത്തിയത്‌. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിൻെറ മൊഴിയെടുക്കുന്നത്‌.  ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നുണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത്  ശ്രീകുമാര്‍ മേനോനാണ്. 1000 കോടി ...

Read More »

മാധ്യമപ്രവര്‍ത്തകര്‍ എകെജി ഭവനിലെ ശിപായിമാരല്ല: കെ.മുരളീധരന്‍

ബിജെപി- സിപിഎം സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുമായി നടന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടക്കാനിരുന്ന ഹാളില്‍ നിന്ന് ഇറക്കിവിട്ടത്. ആരാണ് ഇവരെ അകത്തേക്ക് കടത്തിവിട്ടത്.. കടക്കൂ പുറത്ത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം. മുഖ്യമന്ത്രി പറഞ്ഞത് അദേഹം തന്നെ വിശദീകരിക്കുമെന്നും കാനം വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ ആയിരിക്കാം അത് വലിയ വിഷയമായി കാണേണ്ടതില്ലെന്നും കാനം ...

Read More »

മന്ത്രി സി.രവീന്ദ്രനാഥിന് വാഹനാപകടം…

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഒൗദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പോലീസ് സ്‌റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം.തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വാഹനം തൊട്ടു മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. തൊട്ടു മുമ്പില്‍ പോയിരുന്ന പിക്കപ് വാന്‍ പെട്ടന്ന് നിര്‍ത്തിയതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Read More »

ചിത്രയ്ക്ക് തിരിച്ചടി ……

മലയാളികളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി  അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ .ലോക അത്ലറ്റിക്ക് മീറ്റില്‍ പിയു ചിത്രയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ചിത്രയ്ക്ക് പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍റെ കത്ത് അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനില്‍ ലോക അത്ലറ്റിക്ക് മീറ്റ് ആരംഭിക്കുന്നത്.

Read More »

പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യം സ്വാമി

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അക്രമങ്ങളും തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും, സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. മതിഭ്രമം ബാധിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read More »