സിനിമാ മേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.!

സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്‌റ്റിസ് ഹേമ അദ്ധ്യക്ഷയായ സമിതിയിൽ കുടുംബശ്രീ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ബി.വത്സലകുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങൾ. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ നേരിട്ട് കണ്ട് സമിതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. സിനിമാരംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിർദേശങ്ങളും സമിതി സർക്കാരിന് സമർപ്പിക്കും. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഏതു തരക്കാരാണെന്നും അവരുടെ പൂർവ ചരിത്രവും സമിതി അന്വേഷിക്കും.

മലയാള സിനിമയിലെ സ്ത്രീകൾക്കായി വിമെൻ കളക്ടീവ് ഇൻ സിനിമ എന്ന പേരിൽ നടി മഞ്ജുവാര്യർ, ബീനാപോൾ, പാർവതി, വിധു വിൻസന്റ്, റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ മേയിലാണ് സമിതി രൂപീകരിച്ചത്. സിനിമാ രംഗത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ഭാരവാഹികൾ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയിരുന്നു. ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഏതു തരക്കാരാണെന്നും അവരുടെ പൂർവ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിന് പൊലീസ് സഹായവും ഉറപ്പു നൽകി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*