നാന്‍ കടവുള്‍’ ചെയ്യാന്‍ വേണ്ടി ആറു മാസം അഘോരികള്‍ക്കൊപ്പം ജീവിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് ആര്യ.!

നാന്‍ കടവുള്‍’ സമയമെടുത്ത് ചെയ്ത സിനിമയാണെന്ന് ആര്യ. അതിലെ വേഷം ചെയ്യാന്‍ വേണ്ടി ആറു മാസം അഘോരികള്‍ക്കൊപ്പം ജീവിച്ചു. അറപ്പും ഭയവും ആദരവും ഒക്കെ ചേര്‍ന്ന് വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഈ ഭൂമിയില്‍ തന്നെയാണെങ്കിലും വേറൊരു തരം ലോകത്തിലാണ് അവര്‍ ജീവിക്കുന്നത്.
ഇരുണ്ട ഗുഹകളിലാണ് അവരുടെ താമസം. ആദ്യ തവണ അവിടെ ചെല്ലുമ്പോള്‍ നെഞ്ചു കിടുകിടാ വിറയ്ക്കുകയായിരുന്നു. വസ്ത്രമില്ലാതെ ദേഹം മുഴുവന്‍ ഭസ്മം പൂശിയാണു നടപ്പ്. ചിലപ്പോള്‍ ശ്മശാനത്തില്‍ പോയി കിടന്നുറങ്ങും. ശ്മശാനങ്ങളില്‍ നിന്ന് മാംസം ഭക്ഷിക്കുമെന്നും കേട്ടിട്ടുണ്ട്. ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ കൈയില്‍ പിടിക്കുന്നതു മനുഷ്യന്റെ തലയോട്ടി. ആദ്യം ആവരെ കാണുന്നതു മുതല്‍ സിനിമ അഭിനയിച്ച് ദിവസങ്ങള്‍ കഴിയുന്നതുവരെ മേലാകെ വല്ലാത്തൊരു വൈബ്രേഷന്‍ തോന്നിയിരുന്നു. ഒരു പ്രത്യേക തരം മൂഡായിരുന്നു ആ സിനിമ മുഴുവന്‍.

എനിക്കു മുന്‍പ് അജിത്, സൂര്യ, നരെയ്ന്‍ എന്നിവരെയാണ് ആ റോളിലേക്കു പരിഗണിച്ചിരുന്നത്. അവസാനം എന്നിലേക്ക് എത്തി ചേര്‍ന്നു. 175 പുതുമുഖങ്ങള്‍ ആ സിനിമയില്‍ അഭിനയിച്ചു. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഡബ്ബിങ് ചെയ്യാന്‍ അവരെ തന്നെ വേണം എന്നു വാശി പിടിച്ച സംവിധായകന്‍ ബാല സാര്‍, അവര്‍ക്കായി ചെന്നൈയില്‍ ഒരു ഡോക്ടറെ പോലും വച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*