Breaking News

ഞാന്‍ ഗര്‍ഭിണിയാണ്, ദയവു ചെയ്ത് എന്നെയും എന്റെ സ്വകാര്യതയും മാനിക്കൂ..

മുന്‍ ലോക ഒന്നാം നമ്ബര്‍ താരമായ ജോണ്‍ മാക് എന്‍​റോയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച്‌ ടെന്നിസ് താരം സെറീന വില്ല്യംസ് രംഗത്ത്. സെറീന ലോകത്തിലെ മികച്ച വനിതാ ടെന്നിസ് താരമാണ്. എന്നാല്‍, പുരുഷ താരങ്ങള്‍ക്കൊപ്പം മത്സരിച്ചാല്‍ എഴുനൂറാം റാങ്കുകാരിയായിരിക്കും എന്നായിരുന്നു തന്റെ പുതിയ പുസ്തകത്തിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേ മാക് എന്‍റോ പറഞ്ഞത്.

ഇതിനെതിരെയാണ് വികാരനിര്‍ഭരമായി സെറീന പ്രതികരിച്ചത്. സെറീനയുടെ ട്വീറ്റ് ഇങ്ങനെയാണ്;
പ്രിയപ്പെട്ട ജോണ്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ദയവു ചെയ്ത് എന്നെ കുറിച്ച്‌ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയാതിരിക്കു. നിങ്ങള്‍ പറഞ്ഞ റാങ്കിലുള്ള ആരുമായി ഞാന്‍ ഇതുവരെ കളിച്ചിട്ടില്ല. എനിക്ക് അതിനുള്ള സമയവുമില്ല. ഞാന്‍ ഗര്‍ഭിണിയാണ്. ദയവു ചെയ്ത് എന്നെയും എന്റെ സ്വകാര്യതയും മാനിക്കു.

വനിതാ ടെന്നിസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ലോകത്തിലെ ഒന്നാം റാങ്കുകാരിയായിരുന്ന സെറീന നിലവില്‍ നാലാം സ്ഥാനക്കാരിയായി തുടരുകയാണെങ്കിലും ആരാധകരുടെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിയാണ്. മൊത്തം മുപ്പത്തിയൊന്‍പത് ഗ്രാന്‍സ്ലാമുകളില്‍ 23 സിംഗിള്‍സ് കിരീടവും സെറീന സ്വന്തമാക്കിയിട്ടുണ്ട്.

നാല് ഗ്രാന്‍സ്ലാമും കരസ്ഥമാക്കിയിട്ടുള്ള ലോകത്തിലെ മൂന്ന് കളിക്കാരില്‍ ഒരാളായ സെറീന 2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി. 1992ലാണ് ടെന്നിസില്‍ നിന്നും വിരമിച്ച ജോണ്‍ മാക് എന്‍റോ ഏഴ് ഗ്രാന്‍സ്ലാം ഉള്‍പ്പടെ 77 സിംഗിള്‍സും 78 ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയ ലോകത്തിലെ മുന്‍ ഒന്നാം റാങ്കുകാരനായിരുന്നു മാക് എന്‍റോ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*