അല്ലു അരവിന്ദ് വാക്ക് തെറ്റിച്ചു; മഗധീരയുടെ വിജയം പെരുപ്പിച്ചു കാണിച്ചു : രാജമൗലി!

ബാഹുബലിയുടെ ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളിലെങ്ങും. എന്നാല്‍, ഇതിനിടെ മറ്റൊരു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളുടെ പേരില്‍ നിര്‍മാതാവിനെതിരെ പരസ്യമായ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ എസ്.എസ്.രാജമൗലി. ബാഹുബലിക്ക് മുന്‍പ് താന്‍ സംവിധാനം ചെയ്ത മഗധീരയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയം പെരുപ്പിച്ചു കാണിച്ചതില്‍ തനിക്ക് കടുത്ത നീരസമുണ്ടായിരുന്നു എന്നായിരുന്നു രാജമൗലിയുടെ തുറന്നുപറച്ചില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി മനസ്സ് തുറന്നത്. രാം ചരണ്‍ നായകനായ മഗധീരയുടെ വിജയത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അര്‍ഹമായ ബഹുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചിത്രത്തിന്റെ നിര്‍മാതാവ് അല്ലു അരവിന്ദുമായുള്ള പ്രശ്നത്തിന് കാരണം അതല്ലായിരുന്നു. ബോക്സ് ഓഫീസിലെ കള്ളക്കണക്കുകളില്‍ എനിക്ക് താല്‍പര്യമില്ലെന്ന് ചിത്രം തുടങ്ങുമ്ബോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ ഇതു സംബന്ധിച്ച്‌ ഒരു ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, സിനിമ പുറത്തിറങ്ങിയപ്പോള്‍ അല്ലു അരവിന്ദ് വാക്ക് തെറ്റിച്ചു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകള്‍ പെരുപ്പിച്ച്‌ കാണിച്ചു. കാലാവധി കഴിഞ്ഞിട്ടും പല തിയേറ്ററുകളിലും മഗധീര നിര്‍ബന്ധിച്ച്‌ പ്രദര്‍ശിപ്പിച്ചു.

ആ സിനിമ വിജയമായിരുന്നു. എന്നാല്‍ അതിന് കള്ളക്കണക്കുകള്‍ കാണിച്ച്‌ പെരുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. 20 ശതമാനം കണക്കുകളും കള്ളമായിരുന്നു. അല്ലു അരവിന്ദിന്റെ ഈ പവര്‍ത്തിയോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ നൂറാം ദിനാ ഘോഷച്ചടങ്ങില്‍ ന്‍ പങ്കെടുത്തില്ല. എന്റെ പേര് ചേര്‍ത്തുവായിക്കുന്ന സിനിമയാണെങ്കില്‍ സത്യസന്ധത കാണിക്കണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ല- രാജമൗലി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*