രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 17 ന്… വിശദംശങ്ങള്‍ അറിയാം

രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 28 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം കൂടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം ഐക്യസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അതേസമയം സഖ്യകക്ഷികളുടെയും ചില പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.

തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ അത് ജൂലായ് 17 ന് നടത്തും. വോട്ടെണ്ണല്‍ ജൂലായ് 20 ന് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 24 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*