Breaking News

സ്വാമിയുടെ ലിംഗചേദം: ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍; സ്വാമിയെ ആക്രമിച്ചത് താനെന്ന് പെണ്‍കുട്ടി; ഫോണ്‍ സംഭാഷണം പുറത്ത്!!

സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.  സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്‍റെ അമ്മയും തമ്മിൽ ബന്ധമില്ലെന്നും പെൺകുട്ടി പറയുന്നു. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറിൽ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്.  അതേസമയം, കഴിഞ്ഞ ദിവസം പെൺകുട്ടി എഴുതി‍യ കത്ത് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോൾ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ പൊരുത്തക്കേട് ഉള്ളതായി റിപ്പോർട്ട്.

അടി വസ്ത്രം ഫാഷന്‍ ആക്കി റോഡില്‍ ഇറങ്ങുന്ന പെണ്‍കുട്ടികള്‍ അറിയാന്‍!!

പെൺകുട്ടി കത്തിൽ പറയുന്നത്: 

ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തി​​​​െൻറ ഗൂഢാലോചനയുടെ ഭാഗമാണെന്ന്​ പെൺകുട്ടി കഴിഞ്ഞ ദിവസം എഴുതിയ കത്തിൽ പറഞ്ഞത്. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന്​ കാരണമെന്നും കത്തിൽ പറയുന്നു.  സ്വാമി തങ്ങളുടെ കുടുംബസുഹൃത്താണ്. തന്നെ നിയമം പഠിക്കാൻ പ്രേരിപ്പിച്ചത്​ സ്വാമിയാണ്. സംഭവദിവസം അയ്യപ്പദാസി​​​​െൻറ നിർദേശപ്രകാരമാണ് പെരുമാറിയത്. അതിനുശേഷം എ.ഡി.ജി.പിയുടെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതിനു ശേഷം അയ്യപ്പദാസിനെ ഫോണിൽ വിളിച്ചപ്പോൾ യാതൊരുവിധ പരിചയവും കാണിച്ചില്ലെന്ന്​ മാത്രമല്ല സംഭവങ്ങളെക്കുറിച്ച് അറിയാത്തതു പോലെ സംസാരിച്ചു.

തുടർന്ന് പൊലീസ് എത്തി തന്നെ കൂട്ടിക്കൊണ്ടു പോയി. പൊലീസി​​​​െൻറ ഭീഷണിയുടെ ഭയത്താൽ അവർ നിർദേശിച്ച പ്രകാരം ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് നടപടി സ്വീകരിക്കേണ്ടതെന്ന് മജിസ്ട്രേറ്റ് പറഞ്ഞ് തന്നിരുന്നില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു.  സ്വാമിയുടെ ജാമ്യഹരജിയുടെ വാദം 19ന് തിരുവനന്തപുരം പോക്സോ കോടതി പരിഗണിക്കും. കഴിഞ്ഞ മേയിലാണ് സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ മുറിച്ചു മാറ്റിയത്. സ്വാമി ഇപ്പോൾ റിമാൻഡിലാണ്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*