Breaking News

കേരളത്തിന്‍റെ സ്വപ്‌ന സാക്ഷാത്കാരമായ മെട്രോയ്ക്ക്‌ ആശംസകളുമായി താരങ്ങള്‍.!

കേരളത്തിന് അഭിമാനമായി മാറിയ കൊച്ചി മെട്രോയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകളറിയിച്ച് താരങ്ങള്‍. മലയാളത്തിലെ താരരാജാവ് മോഹന്‍ലാല്‍, ജനപ്രിയ നായകന്‍ ദിലീപ്, യുവതാരങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ മെട്രോയ്ക്ക് ആശംസകളറിയിച്ചത്.

ദിലീപ് നായകനാവുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചു..! കാരണം…?

കേരളത്തിന്റെ സ്വപ്‌നം ചിറകിലേറ്റി കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് ദിലീപ് വ്യക്തമാക്കി.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെകുറിച്ച്‌ ലക്ഷ്മി റായ്..!

എന്നാല്‍ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ മെട്രോമാന്‍ ഇ. ശ്രീധരന് നന്ദിയറിയിച്ചാണ് നിവിന്‍ പോളിയും അജു വര്‍ഗീസും രംഗത്തെത്തിയത്. ഇ ശ്രീധരന്‍ സംസാരിക്കുന്ന വീഡിയോയ്‌ക്കൊപ്പം ഇത് ബാഹുബലി നിമിഷം എന്നാണ് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാഷ്ടീയമായ വിയോജിപ്പുകള്‍ മാറ്റിവച്ച് കൊച്ചി മെട്രോക്കായി ഒരു പോലെ പ്രയത്‌നിച്ച യു ഡി എഫ് എല്‍ ഡി എഫ് സര്‍ക്കാരുകളുടെയും അസാദ്ധ്യമായതിനെ എന്നും അനായാസം സാദ്ധ്യമാക്കുന്ന മെട്രോമാന്‍ ഇ.ശ്രീധരന്റെയും വിജയമാണിതെന്ന് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒപ്പം കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെയും രാവും പകലും വിയര്‍ത്തൊലിച്ച് ജോലി ചെയ്ത അനേകരുടെയും വിജയം, എന്നും താരം കൂട്ടിച്ചേര്‍ത്തു

Ads: personalloandial.com

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*