താര സംഘടനയ്ക്ക് ബദലാകാന്‍ ആരേയും അനുവദിക്കില്ലെന്ന് രഹസ്യ ഭീഷണികള്‍; മഞ്ജുവാര്യരുടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ…

മഞ്ജുവാര്യരുടെ വ്യാജ വിവഹാ വാർത്ത പ്രചരിപ്പിച്ചവർ സിനിമയിലെ സ്ത്രീ കൂട്ടായ്മയേയും തകർക്കാൻ അണിയറ നീക്കം സജീവമാക്കി. വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയിൽ അംഗമായാൽ അപ്രഖ്യാപിത വിലക്ക് ഭീഷണിയിലാണ് പ്രമുഖ നടികൾ ഉൾപ്പെടെയുള്ളവർ. താര സംഘടനയായ അമ്മയ്ക്ക് ബദലാകാൻ ആരേയും അനുവദിക്കില്ലെന്ന് ചില നടിമാരെ സിനിമയിലെ പ്രമുഖർ അറിയിച്ചതായാണ് സൂചന. വുമൺ ഇൻ സിനിമ കളക്ടീവ് സംഘടനയെ കുറിച്ച് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ സത്രീകൾക്കെല്ലാം തന്നെ അഭിമാനമായാണ് കേരളത്തിലെ വനിതാ സിനിമാ പ്രവർത്തകർ ഒരുമിച്ചൊരു സംഘടനയ്ക്ക് തുടക്കമിട്ടത്. വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ അണിയറ പ്രവർത്തകർ മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയേയും കണ്ടു. നടിമാർക്ക് സിനിമയിൽ കിട്ടുന്ന പരിഗണനയും പ്രതിഫലവുമെല്ലാം നടന്മാരേക്കാളും എത്രയോ താഴെ. ഇതിനൊക്കെ എതിരെയാണ് മഞ്ജു വാര്യരുടേത് അടക്കം നേതൃത്വത്തിൽ സ്ത്രീകളുടെ സംഘടന രൂപീകരിക്കപ്പെട്ടത്. ഇത് മനസ്സിലാക്കിയാണ് താര രാജാക്കന്മാർ കളി തുടങ്ങിയത്.

അമ്മയുടെ അപ്രഖ്യാപിത നിയന്ത്രണങ്ങളും ചില സൂപ്പർ താരങ്ങളുടെ ഇടപെടലും മൂലം സംഘടന പിറന്നപ്പോൾ തന്നെ ചാപിള്ളയായ സ്ഥിതിയിലാണ്. സംഘടനയിൽ പുതിയ നടിമാർ ആരും ചേരുന്നില്ലെന്ന പ്രതിസന്ധിയും ഉണ്ട്. മഞ്ജു വാര്യർ, പാർവ്വതി, റീമ കല്ലിങ്കൽ, സജിത മഠത്തിൽ, ബിന പോൾ, ദീദി ദാമോദരൻ, വിധു വിൻസന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഇതിനപ്പുറം ആരും പുതുതായി എത്തുന്നില്ലെന്നാണ് സൂചന. ഇതോടെ വുമൺ ഇൻ സിനിമ കളക്ടീവ് പ്രതിസന്ധിയിലുമായി. മഞ്ജു വാര്യരുടെ വിവാഹ നിശ്ചയ വാർത്ത പോലും പുറത്തുവന്നത് ഇതിന്റെ ഭാഗമായിരുന്നു. നടിയെ തളർത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*