Breaking News

മലയാള സിനിമാ മേഖലയില്‍ പുതിയൊരു ചുവടുവയ്പ്പുമായി ജയസുര്യ!!

മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി. മൂന്നു ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെയും നടന്‍ ജയസൂര്യയുടെയും കൂട്ടുകെട്ടില്‍ പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഒരു സിനിമാ വിതരണ കമ്പനി ആരംഭിക്കുന്നു. ഇരുവരുടെയും സംയുക്ത ഉടമസ്ഥതയിലാണ് കമ്പനി. പുണ്യാളന്‍ അഗര്‍ബത്തീസ് രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗത്തിന്‍റെ തയ്യാറെടുപ്പിലാണ് ഇരുവരും. പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ രണ്ടാം ഭാഗമായിരിക്കും പുണ്യാളന്‍ സിനിമാസ് ആദ്യമായി തിയറ്ററുകളില്‍ എത്തിക്കുക എന്നും ജയസൂര്യ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*