റാണയുമായുള്ള ബന്ധം പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ്: ദുല്‍ഖര്‍ സല്‍മാന്‍..!

 

ദുല്‍ഖർ സൽമാന് മകളുണ്ടായപ്പോള്‍ മലയാള താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനന്ദിച്ചവരില്‍ ബാഹുബലിയില്‍ ബല്ലലദേവനെ അനശ്വരമാക്കിയ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയും ഉണ്ടായിരുന്നു. കുഞ്ഞിനെയും ഭാര്യ അമലിനെയും കാണാന്‍ താന്‍ വൈകാതെ ദുൽഖറിന്റെ വീട്ടിലേയ്ക്ക് വരുമെന്ന് ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ പലരും ഞെട്ടി. റാണയ്ക്കെങ്ങിനെ ദുല്‍ഖറിനെ അറിയാം. കുഞ്ഞിനെ കാണാന്‍ മാത്രമുള്ള അടുപ്പം എങ്ങിനെ?

 

ഇതിനുള്ള ഉത്തരം ഒടുവില്‍ ദുല്‍ഖര്‍ തന്നെ തരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പുള്ള ചങ്ങാത്തമാണ് റാണയുമായെന്ന് ജൂണ്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മമിത്രമാണ് റാണ. ആ വഴി തന്നെയാണ് റാണയുമായുള്ള ചങ്ങാത്തം. സിനിമയ്ക്ക് അപ്പുറത്തുള്ള സ്നേഹബന്ധം ഞങ്ങള്‍ക്കിടയിലുണ്ട്-ദുല്‍ഖര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*