മെട്രോയില്‍ കയറാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്..!! ഇത് തീര്‍ച്ചയായും വായിക്കുക.!

മെട്രോ യാത്ര ആസ്വാദ്യകരമാകുന്നതിനായി ചില ചിട്ടവട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മെട്രോയില്‍ കയറാന്‍ പോകുന്നതിനു മുമ്പായി അത്തരം ചിട്ടകളിലേക്ക് ഇതാ ഒരു എത്തിനോട്ടം… ട്രെയിനില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെയും അവരുടെ കൈവശമുള്ള ബാഗുകളും പരിശോധിക്കുന്നതാണ്. മദ്യപാനത്തിനും പുകവലിക്കും ഇവിടെയും കര്‍ശന നിരോധനമുണ്ട്.

ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയ്ക്ക് പോലും കിട്ടാത്ത ജനപിന്തുണയില്‍ മെട്രോമാന്‍.!

യാത്രയുടെ ദൂരപരിധി കുറവായതിനാല്‍ ബാഗുകളുടെ വലിപ്പത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ബാഗുകളുടെ വലിപ്പം 604525 സെന്റിമീറ്ററിനു മുകളിലാകരുത്. പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ് തുടങ്ങി അപകടമുണ്ടാക്കുന്ന വസ്തുക്കളൊന്നും തന്നെ മെട്രോയില്‍ കയറ്റാന്‍ പാടുള്ളതല്ല.

ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കണം, ട്രെയിനും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഉടമസ്ഥരില്ലാതെ കാണുന്ന വസ്തുക്കള്‍ അധികൃതര്‍ക്ക് കൈമാറുക, ട്രെയിനില്‍ കയറാനും ഇറങ്ങാനും ക്യൂ പാലിക്കുക, ട്രെയിനിനുള്ളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്നിങ്ങനെ നീളുന്നു ചിട്ടവട്ടങ്ങള്‍. മോശം സംഭാഷണത്തിനും മദ്യക്കുപ്പികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോയുടെ മുന്നില്‍ സമരം ചെയ്യാനോ ട്രെയിന്‍ തടയാനോ അനുവദിക്കുന്നതല്ല. കൂടാതെ പാട്ടു കേള്‍ക്കാന്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*