ജൂലായ് ഒന്ന് മുതല്‍ 10.9 ലക്ഷം രൂപ വരെ വിലക്കുറവില്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍!!

ജി.എസ്.ടി അടിസ്ഥാനത്തില്‍ പുതിയ നികുതി നിരക്ക് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വിവിധ മോഡലുകളുടെ വില 10.9 ലക്ഷം രൂപ വരെ കുറച്ചു. ആകെ വിലയില്‍ 12 ശതമാനം വരെയാണ് കുറവ് ഉണ്ടാവുക. ജിഎസ്ടി പ്രകാരം കുറഞ്ഞ വിലയില്‍ കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ജൂലായ് ഒന്ന് വരെ കാത്തിരിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നേരത്തെ മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്യു, ഔഡി ഫോര്‍ഡ് എന്നീ കമ്പനികളും വിവിധ മോഡലകുളുടെ വില കുറച്ചിരുന്നു.

XE, XF, XJ എന്നീ മൂന്ന് ജാഗ്വര്‍ മോഡലുകളും ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നീ രണ്ട് ലാന്‍ഡ് റോവര്‍ മോഡലുകളുമാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. പരോക്ഷ നികുതി ഉള്‍പ്പെടെ ആഢംബര വാഹനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന 55 ശതമാനം നികുതി ജിഎസ്ടി പ്രകാരം 43 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*