Breaking News

21 നിര്‍ധന പെണ്‍കുട്ടികളെ ദത്തെടുത്തു ഇന്ത്യന്‍ ഹോക്കിതാരം..!

ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് പിന്നാലെ ഹോക്കി താരം അജിത് പാൽ നന്ദൽ സാമൂഹ്യ സേവന മേഖലയിലേക്ക്. തന്റെ ഗ്രാമത്തിലെ ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന 21 നിർധന പെൺകുട്ടികളെ ദത്തെടുത്തിരിക്കുകയാണ് അജിത് പാൽ. സുഖ്മ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഗംഭീർ നേരത്തേ ഏറ്റെടുത്തിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കായിക പരിശീലനം, മറ്റ് ആവശ്യങ്ങൾ എന്നിവയെല്ലാം അജിത് പാൽ ഏറ്റെടുത്തു. വിദ്യാഭ്യാസ കാലഘട്ടം വരെ ആയിരിക്കും താരരത്തിൻറെ സംരക്ഷണം ഉണ്ടാവുക. നിലവിൽ റോത്തക്കിൽ ആധുനിക ജിംനേഷ്യം അജിത് പാൽ നടത്തുന്നുണ്ട്. ഈ ജിം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2010 ടോക്യോ ഒളിമ്പിക്സിനായി നരേന്ദ്ര മോദി രൂപീകരിച്ച ദ്രുതകർമ സംഘത്തിലെ അംഗമാണ് അജിത് പാൽ. കുട്ടികളുടെ കഴിവ് വികസിപ്പിക്കുകയും അവർക്ക് അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയുമാണ് തൻറെ ലക്ഷ്യമെന്ന് അജിത് പാൽ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*