Breaking News

കുംബ്ലെയെയല്ല, പരാതിപ്പെട്ട കളിക്കാരെ പുറത്താക്കണമായിരുന്നു; ഗവാസ്കര്‍!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങള്‍ വിശദീരിച്ച്‌ കോച്ച്‌ അനില്‍ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി ഒത്തു പോകാന്‍ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കുംബ്ലെ അറിയിച്ചത്. തന്നോട് കോച്ചായി തുടരാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ പറയുന്നു. സൗരവ് ഗാംഗുലി, സചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരാണ് ക്രിക്കറ്റ് ഉപദേശക സമിതിയിലുള്ളത്. തന്‍റെ പരിശീലന രീതിയോടും താന്‍ കോച്ചായി തുടരുന്നതിനോടും താല്‍പര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോര്‍ഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. കോച്ചും ക്യാപറ്റനും തമ്മിലുള്ള ബന്ധം ശരിയാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമം നടത്തിയിരുന്നതായും എന്നാല്‍ ഒത്തു പോകാത്ത സ്ഥിതിയാണുള്ളതെന്നും കുംബ്ലെ വ്യക്തമാക്കി. പ്രൊഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്‍റെ രീതിയെന്നും കുംബ്ലെ വ്യക്തമാക്കുന്നു.

ഇന്നലെയാണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തു​നി​ന്നും അ​നി​ല്‍ കും​ബ്ലെ രാ​ജി​വെ​ച്ചത്. ചാ​മ്ബ്യ​ന്‍​സ്​ ട്രോ​ഫി​ക്ക്​ മു​േ​മ്ബ തു​ട​ങ്ങി​യ ഉ​ള്‍​​പോ​ര്​ പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ രാ​ജി. ചാ​മ്ബ്യ​ന്‍​സ്​ ട്രോ​ഫി ഫൈ​ന​ലി​ല്‍ പാ​കി​സ്​​താ​നോ​ട്​ തോ​റ്റ ഇ​ന്ത്യ​ന്‍ ടീം ​ചൊ​വ്വാ​ഴ്​​ച വി​ന്‍​ഡീ​സ്​ പ​ര്യ​ട​ന​ത്തി​നാ​യി അ​നി​ല്‍ കും​ബ്ലെ​യി​ല്ലാ​തെ​യാ​ണ്​ പോ​യ​ത്. ​െഎ.​സി.​സി വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ക്കേ​ണ്ട​തി​നാ​ല്‍ കും​ബ്ലെ ടീ​മി​നൊ​പ്പം വി​ന്‍​ഡീ​സി​ലേ​ക്ക്​ പോ​വു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ബോ​ര്‍​ഡ്​ സി.​ഇ.​ഒ രാ​ഹു​ല്‍ ജൊ​ഹ്​​റി​ക്ക്​ രാ​ജി​ക്ക​ത്ത്​ ന​ല്‍​കി കുംബ്ലെ പ​ടി​യി​റ​ക്കം പ്ര​ഖ്യാ​പി​ക്കുകയായിരുന്നു.

അനില്‍ കുംബ്ലെ രാജിവെച്ചതില്‍ കളിക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ ക്യാപറ്റന്‍ സുനില്‍ ഗവാസ്കര്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവാസ്കറുടെ പ്രതികരണം.

” അപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യം മൃദുലസ്വഭാവക്കാരെയാണ്. ‘ശരി, ഇന്ന് പരിശീലനമില്ല. കാരണം നിങ്ങള്‍ക്ക് നല്ല സുഖമില്ല. ശരി അവധിയെടുത്തോളൂ. ഷോപ്പിങിന് പോയ്ക്കൊള്ളൂ’ എന്ന പറയുന്നവരെയാണ് നിങ്ങള്‍ക്ക് വേണ്ടത്. കുംബ്ലെ കണിശക്കാരനാണ്. അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷം അതിന് ഫലവും ഉണ്ടാക്കിയിട്ടുണ്ട്. ഏതെല്ലാം കളിക്കാരാണ് പരാതിപ്പെട്ടത് എങ്കില്‍ അവരെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്” ഗവാസ്കര്‍ പറഞ്ഞു. ഒരു കളിക്കാരന്‍ എന്ന നിലയിലും കഴിഞ്ഞ വര്‍ഷം കോച്ച്‌ എന്ന നിലയിലും അനില്‍ കുംബ്ലെയുടെ നേട്ടങ്ങളൊന്നും യാദൃച്ഛികമല്ല. കളിക്കാരുടെ ഇഷ്ടത്തിനൊത്ത് വഴങ്ങിക്കൊടുക്കുത്തില്ലെങ്കില്‍ കുംബ്ലെയെ പോലെ പടിയിറങ്ങേണ്ടി വരും എന്ന സൂചനയാണ് ഇതു നല്‍കുന്നത്. അതീവ ദുഖകരമാണിത് ഗവാസ്കര്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അതുള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*