ചിമ്ബുവിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി കാതല്‍ സന്ധ്യ.!!

തമിഴ്താരം ചിമ്പുവിനെതിരെ വിമര്‍ശനങ്ങളുമായി നടി കാതല്‍ സന്ധ്യ. വല്ലവന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സന്ധ്യയുടെ ആരോപണങ്ങള്‍. തന്നെ ആ സിനിമയിലേയ്ക്കു വിളിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞുവെന്നും സന്ധ്യ പറയുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തതെന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും സംഭവിച്ചതെന്തെന്ന് അന്നു തന്നെ പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നു.

പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര മനസ്സ് തുറക്കുന്നു..!

ചിത്രീകരണ സമയത്ത് നയന്‍താരയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ കഥ മാറ്റിയെന്നും അതു തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചെന്നും സന്ധ്യ ആരോപിക്കുന്നു.  ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷേ വല്ലവന്‍ സിനിമയുടെ സമയത്ത് തനിക്കുതന്ന വാക്കുകള്‍ എല്ലാം അദ്ദേഹം തെറ്റിച്ചെന്നും സന്ധ്യ പറയുന്നു. ആദ്യം കഥ പറയുമ്പോള്‍ എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു ചിത്രത്തിന്റെ പ്രധാനപ്രമേയം. എന്നെയും ചിമ്പുവിനെയും റിമ സെന്നിനെയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. പക്ഷേ ഷൂട്ടിംഗ് സമയത്ത് അവര്‍ എല്ലാം മാറ്റി. എന്നെ സൈഡ് ഗേളാക്കി നിര്‍ത്തി. പേരിനൊരു കഥാപാത്രവും- സന്ധ്യ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*