ചാമ്ബ്യന്‍സ് ട്രോഫി 2017: പാകിസ്താന് വേണമെങ്കില്‍ ഇന്ത്യ – ബംഗ്ലാദേശ് സെമിഫൈനല്‍ മുടക്കാമായിരുന്നു!!

ശ്രീലങ്കയ്ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ പാകിസ്താന്‍ ഐ സി സി ചാമ്ബ്യന്‍സ് ട്രോഫി സെമിഫൈനല്‍ കളിക്കാന്‍ യോഗ്യത നേടി. ബ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്‍ സെമിയില്‍ കയറിപ്പറ്റിയത്. ഇന്ത്യയാണ് ഒന്നാമത്. പാകിസ്താന് വേണമെങ്കില്‍ ഗ്രൂപ്പ് ബിയില്‍ ടേബിള്‍ ടോപ്പറായി സെമിയിലെത്തുകയും ഇന്ത്യയ്ക്ക് പകരം ബംഗ്ലേദശിനോട് കളിക്കുകയും ചെയ്യാമായിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും നാല് പോയിന്റ് വീതമാണ് ഉള്ളത്. എന്നാല്‍ പാകിസ്താന്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്ക് പിന്നിലായി. ശ്രീലങ്കയ്ക്കെതിരെ ഒരു റെക്കോര്‍ഡ് വിജയം നേടിയിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ പിന്നിലാക്കാന്‍ പാകിസ്താന് കഴിഞ്ഞേനെ. എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല ആ വിജയം എന്ന് മാത്രം.  ടോസ് നേടിയ പാകിസ്താന്‍ ശ്രീലങ്കയെ ബാറ്റിംഗിന് വിടുകയായിരുന്നു.

പകരം പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യുകയും 435 റണ്‍സ് നേടി ശ്രീലങ്കയെ 216 റണ്‍സിന് പുറത്താക്കിയിരുന്നെങ്കില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് മുകളില്‍ എത്തിയേനെ. 410 റണ്‍സടിച്ച്‌ 226 റണ്‍സിന് ജയിച്ചാലും മതിയായിരുന്നു. അല്ലെങ്കില്‍ 385 റണ്‍സടിച്ച്‌ ലങ്കയെ 152 ല്‍ ഓളൗട്ടാക്കണം. അങ്ങനെ അങ്ങനെ പോയി 267 റണ്‍സടിച്ച്‌ ലങ്കയെ പൂജ്യത്തിന് ഓളൗട്ടാക്കിയാലും മതിയായിരുന്നു. അതേപോലെ തന്നെ ശ്രീലങ്കയ്ക്ക് 450 റണ്‍സടിച്ച്‌ പാകിസ്താനെ 171ല്‍ പിടിച്ചുനിര്‍ത്തിയാലും ഒന്നാമതായി സെമിയില്‍ കടക്കാന്‍ അവസരം ഉണ്ടായിരുന്നു. പശുവും ചത്തു മോരിലെ പുളിയും പോയി എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എങ്കിലും സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് പ്രേമികള്‍ ഇങ്ങനെ പല സാധ്യതകളും ആലോചിക്കുന്നുണ്ട്. അങ്ങനെയുള്ള സാധ്യതകളിലാണല്ലോ ക്രിക്കറ്റിന്റെ രസം ഇരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*