Breaking News

മൂന്നേ മൂന്ന് ചവിട്ട്….സാമദ്രോഹി തകര്‍ത്തത് 1000 വര്‍ഷങ്ങള്‍….വീഡിയോ കാണാം …

വിനോദസഞ്ചാരകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിച്ചാല്‍ അവിടെ തങ്ങള്‍ എത്തിയതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കണമെന്ന് മോഹിക്കുന്നവര്‍ ഏറെയാണ്. ചരിത്രസ്മാരകങ്ങളില്‍ സ്വന്തം പേരും വിലാസവും കോറിയായിരിക്കും ഇവര്‍ പലപ്പോഴും മടങ്ങാറ്. ഇത്തരക്കാരുടെ എണ്ണം കൂടിവരുന്നത് ഓര്‍മിപ്പിക്കുന്നതാണ് ഇന്ത്യയിലെ മിക്ക പുരാവസ്തു-ചരിത്ര സ്മാരകങ്ങളും.  ഇത്തരത്തില്‍ ചൈനയിലെ ചരിത്രസ്മാരകത്തിലെ 1000 വര്‍ഷം പഴക്കമുള്ള ചുണ്ണാമ്പ്ശില തകര്‍ത്ത വിനോദസഞ്ചാരിക്കെതിരേയുള്ള രോഷപ്രകടനങ്ങളാല്‍ നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍. കഴിഞ്ഞ തിങ്കളാഴ്ച ഗ്വയിഷു പ്രവിശ്യയിലെ സെങാടോയിലെ ചരിത്രസ്മാരകത്തിലാണ് സംഭവം നടന്നത്. മറ്റ് സഞ്ചാരികള്‍ നോക്കിനില്‍ക്കേ വെറും മൂന്ന് ചവിട്ടുകൊണ്ടാണ് ഇയാള്‍ ആയിരംവര്‍ഷം പഴക്കമുള്ള ചുണ്ണാമ്പുശില തകര്‍ത്തത്. സ്ഥലത്തെ സുരക്ഷാക്യാമറയിലാണ് ഈ രംഗങ്ങള്‍ പതിഞ്ഞത്.  ശില തകര്‍ത്തശേഷമുള്ള ഇയാളുടെ ആഹ്‌ളാദപ്രകടനവും വീഡിയോയില്‍ കാണാം.

ക്യാമറയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിയമനടപടിക്കൊപ്പം വന്‍തുക പിഴയും അടയ്‌ക്കേണ്ട കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*