സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും പ്രണയത്തില്‍..?

ഏതാനും ദിവസങ്ങളായി ബോളിവുഡ് ക്വീന്‍ കത്രീന കൈഫ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദാ ഒടുവില്‍ ബോളിവുഡിന്റെ ബാഡ് ബോയ് എന്ന ചീത്തപ്പേരുള്ള സല്‍മാന്‍ ഖാന്റെ പേരിനൊപ്പം വീണ്ടും കത്രീന കൈഫിന്റെ പേരാണ് പാപ്പരാസികള്‍ ചേര്‍ത്തുപറഞ്ഞു തുടങ്ങിയിരിക്കുന്നത്. സല്‍മാന് വേണ്ടി സ്വന്തം മാനെജറെ കത്രീന മാറ്റിയെന്നും നടനൊപ്പം ചേര്‍ന്ന് പുതിയ മാനേജ്‌മെന്റ് ഏജന്‍സിക്കൊപ്പം പ്രവര്‍ത്തിക്കാനുമാണ് നടി ആലോചിക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്. രണ്ട് മാസം മുന്‍പാണ് സല്‍മാന്‍ പുതിയ പിആര്‍ മാനേജ്‌മെന്റ് കമ്പനി ആരംഭിക്കുന്നത്. സഹോദരനും നടനുമായ സുഹൈല്‍ ഖാനൊപ്പമാണ് ഈ സംരഭം ആരംഭിച്ചിരിക്കുന്നത്. പുതുതായി ആരംഭിച്ച ഈ കമ്പനിയില്‍ കത്രീന ചേര്‍ന്നുവെന്നു ആറേഴു വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച രേഷ്മ ഷെട്ടിയെന്ന മാനെജറെ ഒഴിവാക്കിയെന്നും വാര്‍ത്തകളുണ്ട്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, സിദ്ധാര്‍ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ തുടങ്ങി പല യുവതാരങ്ങളും സല്‍മാന്റെ പുതുസംരഭത്തിനൊപ്പമുണ്ട്. സല്‍മാനും സുഹൈയ്ല്‍ ഖാനുമൊപ്പം ഇവരുടെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മയും ഈ പുതിയ ബിസിനസിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*