ടാറ്റു പതിക്കുന്നവര്‍ ശ്രദ്ധിക്കുക; സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കും…!

ശരീരത്തില്‍ ടാറ്റു പതിപ്പിക്കുന്നത് പുത്തന്‍ ട്രെന്‍ഡായി പടരുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുമെന്നാണ് സ്‌പെയിനില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടാറ്റു പതിപ്പിച്ച ശേഷം അവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന യുവാവ്  അണുബാധ മൂലം മരിച്ചു. ടാറ്റു കുത്തിയ ശേഷം രണ്ടാഴ്ച കുളത്തിലോ കടലിലോ നീന്താന്‍ പാടില്ലെന്ന് മുപ്പത്തിയൊന്നുകാരനായ ഇയാള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. വലതു കാല്‍വണ്ണയില്‍ മതചിഹ്നമാണ് ഇയാള്‍ ടാറ്റു ചെയ്തിരുന്നത്. എന്നാല്‍ അഞ്ചു ദിവസത്തിനു ശേഷം മെക്‌സിക്കോ ഉള്‍ക്കടലില്‍ നീന്താന്‍ ഇറങ്ങിയ ഇയാള്‍ക്ക് ബാക്ടീരിയ ബാധ ഉണ്ടാകുകയായിരുന്നു. ടാറ്റു കുത്തിയ മുറിവിലൂടെ ശരീരത്തില്‍ കടന്ന ബാക്ടീരിയ മാംസം കാര്‍ന്നു തിന്നുകയും ഒടുവില്‍ മരണത്തിന് ഇടയാകുകയുമായിരുന്നു.  കടലില്‍ നീന്തിയ ദിവസം തന്നെ  ഇയാള്‍ക്ക് പനിയുണ്ടാകുകയും കാലില്‍ ചുവന്നു തടിക്കുകയും ചെയ്തു. പിറ്റേന്നു സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇയാളില്‍ വിബ്രോ വള്‍നിഫിഷസ് ബാക്ടീരിയ ബാധിച്ചതായി കണ്ടെത്തി. ആന്റിബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 24 മണിക്കൂറിനുള്ളില്‍ ജീവന്‍ രക്ഷാജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചു. കിഡ്‌നി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ തകരാറിയാലതിനെ തുടര്‍ന്നു രണ്ടു മാസത്തെ ചികിത്സ ഫലിക്കാതെ ഇയാള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*