ബീവറേജില്‍ നിന്നും വാങ്ങിയ ബ്രാണ്ടിയില്‍ ചത്ത പാറ്റ! അയ്യായിരം രൂപ നഷ്ടപരിഹാരം തരാമെന്ന്…

ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ബ്രാണ്ടിയില്‍ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്ന് പരാതി. ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളി സ്വദേശികള്‍ ഒറ്റപ്പാലത്തെ ബീവറേജ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ബ്രാണ്ടിയിലാണ് ചത്ത പാറ്റയെ കണ്ടത്. ഒയാസീസ് ഡിസ്ടലറീസില്‍ നിര്‍മ്മിച്ച എവരി ഡേ ഗോള്‍ഡ് ക്ലാസിക്ക് ബ്രാണ്ടിയുടെ 220 രൂപ വിലയുള്ള കുപ്പിയില്‍ നിന്നാണ് ചത്ത പാറ്റയെ കിട്ടിയത്. ബീവറേജില്‍ നിന്നും വന്ന് മദ്യപിക്കാന്‍ തുടങ്ങിയപ്പോഴാണ് കുപ്പിക്കുള്ളില്‍ ചത്ത പാറ്റ കിടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബ്രാണ്ടി കുപ്പിയുടെ മുകളില്‍ നല്‍കിയിരുന്ന കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ ബന്ധപ്പെട്ടു. എന്നാല്‍ പല തവണ വിളിച്ചിട്ടും കമ്ബനിയുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് മദ്യക്കമ്ബനി പ്രതിനിധി നഷ്ടപരിഹാരം തരാമെന്ന് അറിയിച്ചത്.

അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് മദ്യക്കമ്ബനി പ്രതിനിധി പറഞ്ഞത്. മദ്യത്തിന്റെ നിര്‍മ്മാണത്തിനിടെ വന്ന അശ്രദ്ധ കാരണമാണ് ഇതുസംഭവിച്ചതെന്നാണ് കമ്ബനി പ്രതിനിധി വിശദീകരണം നല്‍കിയത്. എന്നാല്‍ ചത്ത പാറ്റയെ കിട്ടിയ സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാനാണ് യുവാക്കളുടെ തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*