Breaking News

ബാഹുബലിയുടെ ‘ദേവസേന’ ഉണ്ണിമുകുന്ദന്റെ കൂടെ ഒറ്റപ്പാലത്ത് വന്നതിനു പിന്നില്‍…..?

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകന്ദനോടൊപ്പം ബാഹുബലിയുടെ ദേവസേനയെ ഒറ്റപ്പാലത്തുകണ്ടപ്പോള്‍ എല്ലാവര്‍ക്കുംആശ്ചര്യവും അതിനൊപ്പം അത്ഭുതവുമായിരുന്നു. അതും ഉണ്ണിമുകന്ദന്റെ കൂടെ. ബാഹുബലിയിലെ ദേവസേനയെ അവിസ് മരണീയമാക്കിയ അനുഷ് ക ഷെട്ടിക്ക് ഒറ്റപ്പാലത്ത് എന്തുകാര്യം? അവര്‍ പരസ് പരം ചോദിച്ചു. ഉണ്ണിമുകന്ദനെയും അനുഷ് കഷെട്ടിയേയും ഒരുമിച്ചുകണ്ടതിന്റെ അമ്പരപ്പില്‍ നിന്നവര്‍ക്ക് പിന്നീടാണ് കാര്യമറിഞ്ഞത്.
ബാഹുബലിയുടെ ദേവസേന ഉണ്ണിമുകന്ദനൊപ്പം ഒറ്റപ്പാലത്തുവന്നത്, കേരളത്തിന്റെ ആയൂര്‍വേദപ്പെരുമ തൊട്ടറിയാനാണ്. അതിനുവഴികാട്ടിയായി നിന്നത് ഉണ്ണിമുകന്ദനും. ദേവസേന…….. അനുഷ് ക ചെല്ലുന്നിടത്തുനിന്നെല്ലാം ഈ വിളികളാണ് അകമ്പടിയുണ്ടായിരുന്നത്.  ആ സ് നേഹപ്രകടനങ്ങള്‍ ദേവസേനയായി മാറിയ അനുഷ് കഷെട്ടിയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഭാഷാ- ദേശവ്യത്യാസമില്ലാതെ ബാഹുബലിയെ സ്വീകരിച്ചതിന്റെ ആനന്ദമായിരുന്നു അപ്പോള്‍, അനുഷ് കഷെട്ടിയുടെ മുഖത്ത്. തങ്ങളുടെ പ്രിയപ്പെട്ട ബാഹുബലിയുടെ നായിക ചമയങ്ങളില്ലാതെ കണ്‍മുന്നില്‍ നിന്നപ്പോള്‍ ഒറ്റപ്പാലത്തുകാര്‍ സന്തോഷത്തിലായി.

കഴിഞ്ഞ ദിവസമാണ് അനുഷ് ക മലയാളത്തിന്റെ യുവ നടന്‍ ഉണ്ണി മുകുന്ദനോടൊപ്പം ഒറ്റപ്പാലത്തിന്റെ മണ്ണിലെത്തിയത്. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ ആരോഗ്യശാല ഓഷധ ഏജന്‍സി ഉടമയും, ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്ത് മായ അന്‍ഷാദ് അലിയെ കണ്ട് അദ്ദേഹം പ്രത്യേകമായി വികസിപ്പിച്ച ആയുര്‍വേദ ഫേയ് സ് പായ് ക്ക് പൗഡര്‍ അടക്കം ആയുര്‍വേദ മരുന്നുകള്‍ വാങ്ങിയ അനുഷ് ക നിളാതീരത്തിന്റെ ആയുര്‍വേദ പുണ്യത്തിന് നന്ദി പറഞ്ഞു.  പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് കൂടിയായ അന്‍ഷാദ് അലി സ് ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ തയ്യാറാക്കിയ സവിശേഷ ഫേയ് സ് മസാജ് പൗഡറില്‍ അനുഷ് ക ആകൃഷ്ടയാവുകയായിരുന്നു. ഉണ്ണി മുകുന്ദന്‍ നേരത്തെ ഇത് അനുഷ് കയ് ക്ക് നല്‍കിയിരുന്നു. ഉപയോഗിച്ച ശേഷം സംതൃപ് തി തോന്നിയ അനു, ഉണ്ണിയോട് അന്‍ഷാദിനെ നേരില്‍ കാണാന്‍ താത് പര്യം അറിയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ തെലുങ്ക് സിനിമയായ ഭാഗ്മതിയുടെ പൊള്ളാച്ചിയിലെ ചിത്രീകരണസ്ഥലത്ത് നിന്നാണ് തെന്നിന്ത്യന്‍ താരറാണിയുടെ ഒറ്റപ്പാലത്തേക്കുള്ള വരവ്. ചിത്രത്തില്‍ ഉണ്ണിയുടെ നായികയാണ് അനുഷ് ക ഷെട്ടി. ജയറാം വില്ലനായി എത്തുന്ന തെലുങ്ക് ചിത്രം കൂടിയാണിത് . ഉണ്ണി മുകുന്ദനില്‍ നിന്ന് കേട്ടറിഞ്ഞ വള്ളുവനാടിനെയും, നിളാതീരത്തെയും കണ്ടാസ്വദിക്കാനും അനു സമയം കണ്ടെത്തി. കേരള കലാമണ്ഡലമടക്കം നിളാതീരത്തെ കലാ സൗന്ദര്യം അവര്‍ ആസ്വദിച്ചു. ഇവിടുത്തെ വേറിട്ട ഭക്ഷണപ്പെരുമ കൂടി രുചിച്ചാണ് മടങ്ങിയത്. ഇതിനിടെ ഉണ്ണിമുകന്ദന്റെ കയറമ്പാറയിലെ വസതിയിലും അനുഷ് ക സന്ദര്‍ശനം നടത്തി. ഇവിടെ രാത്രിയോടെയാണ് എത്തിയത്. അനുഷ് കയുടെ വരവറിഞ്ഞ് നിരവധി ആരാധകര്‍ ഉണ്ണിമുകന്ദന്റെ വീടിനുമുന്നില്‍ തടിച്ചുകൂടി.

ബാഹുബലിയില്‍ ദേവസേനയായി തകര്‍ത്തഭിനയിച്ച താരത്തിന് കേരളത്തില്‍ നിന്നും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇതിന് പ്രത്യേകം നന്ദി പറഞ്ഞാണ് അവര്‍ കൂപ്പുകൈകളോടെ ഒറ്റപ്പാലത്തോട് യാത്ര പറഞ്ഞത്. ഇന്ത്യന്‍ ബോക് സ് ഓഫീസില്‍ 2000 കോടി രൂപ കലക്ഷന്‍ പിന്നിട്ട ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികയായ അനുഷ് ക ഇതിന്റെ യാതൊരു താരജാഡയുമില്ലാതെയാണ് വരവറിഞ്ഞെത്തിയ ആരാധകരോട് പെരുമാറിയത്.  ഇനിയും വരാമെന്ന് അന്‍ഷാദ് അലിയടക്കം എല്ലാവരോടും പറഞ്ഞാണ് ബാഹുബലി നായിക മലയാള സിനിമയുടെ ഹോളിവുഡിനോട് ബൈ പറഞ്ഞത്. ലോകവ്യാപകമായി 9000 സ് ക്രീനുകളിലാണ് ബാഹുബലി ഇപ്പോള്‍ നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*