അനുഷ്ക വിവാഹിതയാകുന്നു..?

ബാഹുബലിക്ക് ശേഷം ആരാധകർ ഏറെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു പ്രഭാസിന്റെയും അനുഷ്കയുടെയും. ബാഹുബലി സിനിമയിലെ ഇരുവരുടെയും ജോഡികളെ ആരാധകർ ഇരു കൈയ്യും നീട്ടിത്തന്നെ സ്വീകരിച്ചിരുന്നു. പ്രഭാസും അനുഷ്കയും പ്രണയത്തിലായി എന്ന് പോലും ആരാധകർ വിശ്വസിച്ചു. നിരവധി തവണ വിവാഹ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ വിവാഹ വാർത്ത തെറ്റാണെന്ന് പറഞ്ഞ് അനുഷ്ക തന്നെ രം​ഗത്തെത്തിയിരുന്നു. വീണ്ടും അനുഷ്കയുടെ വിവാഹ വാർത്തകൾ ചർച്ചയാകുകയാണ്. അനുഷ്ക തന്റെ ജന്മനാടായ മം​ഗലാപുരത്ത് എത്തിയിരിക്കുകയാണ്. അനുഷ്കയും കുടുംബവും മൂകാംബിക ദർശനത്തിന് വേണ്ടി  എത്തിയതാണ്  വീണ്ടും വിവാഹ വാർത്ത പ്രചരിക്കാനുള്ള കാരണമായി മാറിയത്. വിവാഹത്തിന് മുന്നോടിയായുള്ള പൂജകള്‍ക്കായാണ് അനുഷ്‌ക കൊല്ലൂരിലെത്തിയിരിക്കുന്നതെന്നും ഈ വര്‍ഷം അവസാനം താരത്തിന്റെ വിവാഹം കാണുമെന്നും അതിനു മുമ്പായുള്ള പൂജകള്‍ക്കായാണ് കുടുംബസമേതം കൊല്ലൂരിലെത്തിയിരിക്കുന്നതെന്നുമാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങൾ പറയുന്നത്. മൂകാംബിക ദർശനം കഴിഞ്ഞ് അനുഷ്ക കുടുംബത്തോടൊപ്പം ബാം​ഗ്ലൂരിലേക്ക് മടങ്ങുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*