Breaking News

അനുഷ്ക്ക ഷെട്ടിയ്ക്ക് വീട്ടുകാരുടെ സമ്മർദം ?

ബാഹുബലിയുടെ വലിയ വിജയത്തോടെ പ്രഭാസിന്റെ പേര് ചേർത്തും ഗോസിപ്പ് വന്നിരുന്നു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി എത്തി. തന്നോട് വിവാഹം കഴിക്കാൻ പറഞ്ഞു വീട്ടുകാർ നിർബന്ധിക്കയാണെന്നും നിലവിൽ കരാർ ഒപ്പിട്ടിട്ടുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം മതി വിവാഹമെന്ന തന്റെ നയം വീട്ടുകാരോട് വ്യക്തമാക്കിയെന്നും അനുഷ്ക അറിയിച്ചു. എങ്കിലും, വീട്ടുകാർ തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് നടി പറയുന്നു. “വിവാഹം കഴിഞ്ഞാലും അഭിനയിക്കാമെന്നാണ് അവരുടെ വാദം. പക്ഷേ കൈവശമുള്ള സിനിമകൾ പൂർത്തിയാക്കും വരെ ഞാൻ വിവാഹം കഴിക്കില്ല എന്ന് വീട്ടുകാരോട് തീർത്തു പറഞ്ഞിരിക്കയാണ്. ” അനുഷ്ക പറഞ്ഞു. ‘സിനിമാ നടിമാർക്ക് ദുഃഖങ്ങളും ദുരനുഭവങ്ങളും ഉണ്ടാവില്ല എന്നാണ് മിക്കവരും കരുതുന്നത് . അത് തെറ്റാണ്. നായികാ പ്രാധാന്യമുള്ള സിനിമകളിൽ നന്നായി അഭിനയിച്ച നടികളെ പലരും അഭിനന്ദിച്ചേക്കാം. എന്നാൽ അതിനു പിന്നിലെ യാതനയും വേദനയും അവർക്ക് മാത്രമേ അറിയൂ. മേക്കപ്പിടാൻ മണിക്കൂറുകളോളം ഞാൻ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടിൽ എത്തുമ്പോൾ ശരീര വേദനയായിരിക്കും. വീട്ടിലുളളവരോടു പറഞ്ഞാൽ അവർക്ക് വിഷമമാകുമെന്ന് കരുതി വേദനയുമായി മുറിയിൽ കയറി കതകടച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ശരീരത്തിന്റെ തടി കൂട്ടുകയും കുറുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇനിയും അത്തരം ത്യാഗങ്ങൾക്ക് ഒരുക്കമാണ്. അതുകൊണ്ട് തൽക്കാലം വിവാഹ ചിന്തയില്ല.” അനുഷ്ക്ക പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*