ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ റദ്ദാക്കുന്നു!

ഖത്തറിലേക്കുള്ള ഗതാഗത സര്‍വീസുകള്‍ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം നിര്‍ത്തലാക്കിക്കഴിഞ്ഞു. എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഖത്തര്‍ സര്‍വീസുകള്‍ നിര്‍ത്തി. ഖത്തറിന്റെ വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള അനുമതിയും നിഷേധിച്ചിട്ടുണ്ട്.
ഖത്തര്‍ അടുത്തകാലത്തായി ഏറെ വിദേശനിക്ഷേപം സ്വീകരിച്ച രാജ്യമാണ്. 2022 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ വികസനം കണക്കിലെടുത്ത് വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവിടെ നടന്നുവരുന്നുണ്ട്. യു.എ.ഇയിലെയും സൗദി അറേബ്യയിലെയും നിരവധി കമ്പനികള്‍ക്ക് ഖത്തറില്‍ ഓഫീസുകളും പ്രവര്‍ത്തനങ്ങളുമുണ്ട്. അയല്‍ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ ഒറ്റ ദിവസം കൊണ്ട് മാറിപ്പോയ ഖത്തറിലെ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്. നിത്യവും കാലത്ത് ദോഹയില്‍ പോയി രാത്രി തന്നെ തിരിച്ചുവരുന്ന അനേകം ബിസിനസ്സുകാരും ഉദ്യോഗസ്ഥരും യു.എ.ഇ യിലും സൗദിയിലുമെല്ലാം ഉണ്ട്. ബഹ്‌റൈനും ഈ നിലയില്‍ ഖത്തറിലെ വാണിജ്യ, വ്യാപാര രംഗങ്ങളില്‍ സജീവമാണ്. ഭീകരപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു. സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികളാണ് ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി പ്രവാസികളുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിത്. എമിറേറ്റ്സ് എയര്‍വെയ്സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. അതേ സമയം ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല.

ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും. തീവ്രാവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഉപേക്ഷിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*