നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു വരുന്നു..?

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ആക്രമിച്ച സംഭവത്തിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുതന്നെയാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സത്യം വെളിപ്പെടുത്തിയില്ലെങ്കിലും പോലീസിന് ഒന്നും തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും ആ സത്യം പുറത്ത് വരിക തന്നെ ചെയ്യും. അതിനുള്ള ഒരുക്കത്തിലാണ് വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ ചെറുക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍ പോലുള്ള സിനിമയിലെ പ്രമുഖ വനിതകളാണ് സംരഭത്തിന് പിന്നില്‍. കൊച്ചിയില്‍ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സൂപ്പര്‍ താരങ്ങളടക്കം നിസ്സംഗതയാണ് പാലിച്ചത്. താരസംഘടനയായ അമ്മയാകട്ടേ പ്രതിഷേധക്കൂട്ടായ്മ സംഘടപ്പിച്ചതിലൊതുങ്ങി നടപടികള്‍. മഞ്ജു വാര്യരാണ് അന്നാദ്യമായി സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആരോപിച്ചത്. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പുതിയ വിവരങ്ങളും അത്തരമൊരു ഗൂഢാലോചനയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. പള്‍സര്‍ സുനി ഗൂഢാലോചന വെളിപ്പെടുത്തിയില്ലെങ്കിലും പോലീസിന് അത് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സത്യം പുറം ലോകത്തെ അറിയിക്കാന്‍ തന്നെയാണ് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ നടന്ന കളികളും സിനിമയാക്കാന്‍ ഒരുങ്ങുകയാണേ്രത മഞ്ജു വാര്യരും സംഘവും. മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തിയാകും ഈ സിനിമയെടുക്കുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മലയാളത്തിലെ ചെറുതും വലുതുമായ സര്‍വ്വ താരങ്ങളേയും ്അണി നിരത്തി ദിലീപ് പണം മുടക്കി നിര്‍മ്മിച്ച ട്വന്റി-20 പോലൊരു ചിത്രമകും മഞ്ജുവും സംഘവും വെള്ളിത്തിരയിലെത്തിക്കുക എന്നാണ് സൂചന. ചിത്രത്തിന് മഞ്ജു തന്നെ പണമിറക്കുമെന്നും വാര്‍ത്തയുണ്ട്

ഈ സിനിമയില്‍ പള്‍സര്‍ സുനി നടിയെ എന്തിന് ആക്രമിച്ചുവെന്നതിനും ആര്‍ക്ക് വേണ്ടിയായിരുന്നുവെന്നതിനും ഉത്തരമുണ്ടാകുമെന്നാണ് വിവരം. ഈ സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീകളാകും പ്രവര്‍ത്തിക്കുക എന്നാണറിയുന്നത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ പിന്നാമ്പുറങ്ങളെക്കൂടാതെ സിനിമയില്‍ നടിമാര്‍ക്ക് നടന്മാരേക്കാളും കുറഞ്ഞ വേതനം മാത്രം നല്‍കുന്ന വിഷയവും ഈ സിനിമ ചര്‍ച്ചയാക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തുല്യമായ കൂലിയാവും നല്‍കുക. മലയാളത്തിലെ മുന്‍നിര സംവിധായികമാരായ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ് അടക്കമുള്ളവര്‍ വിമന്‍ ഇന്‍ സിനിമ കളക്റ്റീവിന് ഒപ്പമുണ്ട്. ഇവരില്‍ ആരെങ്കിലുമാവും സിനിമ സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടി്‌ക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*