Monthly Archives: June 2017

ആപ്പിളിനെ വെല്ലുന്ന ഫീച്ചറുകളുമായി വണ്‍പ്ലസ് 5…..

ആപ്പിളിനെ വെല്ലുന്ന ഫീച്ചറുകളുമായി വിപണിയിലെത്തിയിരിക്കുകയാണ് വണ്‍ പ്ലസ് 5 സ്മാര്‍ട്ട് ഫോണ്‍. വണ്‍ പ്ലസ് 3 ടി യുടെ പിന്‍ഗാമിയായാണ് പുതിയ സ്മാര്ട്ട് ഫോണിന്റെ വരവ്. ഡിസൈനിലും ചില സ്പെസിഫിക്കേഷനുകളിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. റാമിന്റെ അടിസ്ഥാനത്തില്‍ വണ്‍ പ്ലസ് 5ന്റെ രണ്ട് വാരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. 32,999 രൂപയുടെ 6 ജിബി റാം സ്മാര്‍ട് ഫോണും. 37,999 രൂപയുടോ 8 ജിബി സ്മാര്‍ട് ഫോണും. വണ്‍പ്ലസിന്റെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ് വണ്‍ പ്ലസ് 5. 7.25 മില്ലിമീറ്ററാണ് ഇതിന്റെ ...

Read More »

അമേരിക്കയില്‍ മോഡിയെ രക്ഷിച്ചത് ഡോവല്‍

അമേരിക്കയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ ട്രുമ്പുമൊത്ത് സംയുക്ത പ്രസ്താവനയ്ക്കിടെയാണ് പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കി കാറ്റ് കടന്നുവന്നത്. ട്രംപുമൊത്ത് സംയുക്ത പ്രസ്താവന നടത്താനായി തയ്യാറാക്കി വെച്ചിരുന്ന പേപ്പറുകള്‍ കാറ്റില്‍ പറന്നകന്നു. ഇതേ സമയം ട്രംപിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്ന മോദിക്ക് പേപ്പറുകള്‍ പറന്നുപോയത് തടയാന്‍ സാധിച്ചില്ല. എന്നാല്‍ ഇരുവര്‍ക്കും മുന്നില്‍ ഇരുന്നിരുന്ന അജിത് ഡോവല്‍ ഉടന്‍തന്നെ എഴുന്നേറ്റ് പ്രസ്താവനകള്‍ അടങ്ങിയ പേപ്പറുകള്‍ ശേഖരിക്കുകയും കൃത്യമായി അടുക്കി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തു. ...

Read More »

ഞാന്‍ ഗര്‍ഭിണിയാണ്, ദയവു ചെയ്ത് എന്നെയും എന്റെ സ്വകാര്യതയും മാനിക്കൂ..

മുന്‍ ലോക ഒന്നാം നമ്ബര്‍ താരമായ ജോണ്‍ മാക് എന്‍​റോയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച്‌ ടെന്നിസ് താരം സെറീന വില്ല്യംസ് രംഗത്ത്. സെറീന ലോകത്തിലെ മികച്ച വനിതാ ടെന്നിസ് താരമാണ്. എന്നാല്‍, പുരുഷ താരങ്ങള്‍ക്കൊപ്പം മത്സരിച്ചാല്‍ എഴുനൂറാം റാങ്കുകാരിയായിരിക്കും എന്നായിരുന്നു തന്റെ പുതിയ പുസ്തകത്തിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേ മാക് എന്‍റോ പറഞ്ഞത്. ഇതിനെതിരെയാണ് വികാരനിര്‍ഭരമായി സെറീന പ്രതികരിച്ചത്. സെറീനയുടെ ട്വീറ്റ് ഇങ്ങനെയാണ്; പ്രിയപ്പെട്ട ജോണ്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ദയവു ചെയ്ത് എന്നെ കുറിച്ച്‌ അടിസ്ഥാനരഹിതമായ ...

Read More »

“ഞാനത് വിശ്വസിക്കുന്നു, അതല്ലേ അതിന്റെ ശരി”?:നടിയെ ആക്രമിച്ച കേസില്‍ രൂക്ഷമായ പ്രതികരണവുമായി ജോയ് മാത്യു

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളാണ് തനിക്ക് വിശ്വാസമെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സിനിമയില്‍ ജോലിയെടുക്കുന്നു എന്നതുകൊണ്ടും, സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആള്‍ എന്നതുകൊണ്ടും, സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ, ഞാന്‍ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെങ്കില്‍ സിനിമയില്‍ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും, മുഖ്യമന്ത്രിയെയും ഭരണത്തെയും ...

Read More »

‘ബ്ലൂവെയില്‍’ എന്ന മരണക്കളി കേരളത്തിലും? ഒരു അന്വേഷണം….? രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കുക.!!

അടുത്തിടെ ലോകത്തെങ്ങുമുള്ള രക്ഷകര്‍ത്താക്കളെ ഭീതിയിലാഴ്ത്തിയ ബ്ലൂവെയില്‍ എന്ന ഇന്റര്‍നെറ്റ് ഗെയിം ഉയര്‍ത്തുന്നത്,​ സൈബര്‍ ലോകത്ത് നമ്മുടെ കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. റഷ്യയില്‍ തുടങ്ങിയെന്ന് കരുതുന്ന ഈ ഗെയിമിന്റെ അവസാനം കളിക്കുന്നയാളിന്റെ മരണമാണെന്ന കാര്യം ഭീതിയോടെ മാത്രമേ കേട്ടിരിക്കാനാവൂ. എന്നാല്‍ മരണം പതിയിരിക്കുന്ന ഈ നീലതിമിംഗലത്തിന്റെ ചതിക്കുഴികള്‍ കേരളത്തിലെ കൌമാരക്കാര്‍ക്കിടയിലും വ്യാപകമാകുന്നതായാണ് വിവരം. എന്താണ് ബ്ലൂ വെയ്ല്‍ ഗെയിം… ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച്‌ അവസാനം ആത്മഹത്യയിലേക്ക് ...

Read More »

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു വരുന്നു..?

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ആക്രമിച്ച സംഭവത്തിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുതന്നെയാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സത്യം വെളിപ്പെടുത്തിയില്ലെങ്കിലും പോലീസിന് ഒന്നും തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും ആ സത്യം പുറത്ത് വരിക തന്നെ ചെയ്യും. അതിനുള്ള ഒരുക്കത്തിലാണ് വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ ചെറുക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിച്ചത്. ...

Read More »

ഐ.വി.ശശി സീമ ദമ്ബതികള്‍ വിവാഹ മോചിതരാവുന്നു: വാര്‍ത്തയോട് പ്രതികരിച്ച്‌ ഐവി ശശി!

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് ഐ.വി.ശശി സീമ ദമ്ബതികള്‍ വിവാഹ മോചിതരാവുന്നു എന്നത്. സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ ഇര ഐ.വി.ശശി സീമ ദമ്ബതികള്‍. ഇരുവരും 37 വര്‍ഷത്തെ ദാമ്ബത്യത്തിന് വിരാമമിട്ട് വേര്‍പിരിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം. എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ ...

Read More »

ധോനിയെയും യുവിയെയും ടീമിലുള്‍പ്പെടുത്തും മുമ്ബ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ ദ്രാവിഡ്!

2019 ലോകകപ്പില്‍ എം.എസ് ധോനിയും യുവരാജ് സിങ്ങും ഇന്ത്യക്ക് വേണ്ടി കളിക്കുമോ എന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ടീം മാനേജ്മെന്റിനോട് രാഹുല്‍ ദ്രാവിഡ്. ഇ.എസ്.പി.എന്‍ ക്രിക്ക്‌ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. അടുത്ത രണ്ട് വര്‍ഷം ഇന്ത്യന്‍ ടീമില്‍ ധോനിയുടെയും യുവരാജിന്റെയും റോള്‍ എന്തായിരിക്കുമെന്നത് വളരെ പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കിയ ദ്രാവിഡ് ലോകകപ്പിനായി ഇന്ത്യന്‍ ടീം എങ്ങനെയൊണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നതെന്നും ചോദിച്ചു. ”രണ്ടു പേര്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടോ? അതോ ഒരാള്‍ക്ക് മാത്രമാണോ സ്ഥാനം? ഒരു വര്‍ഷത്തിനുള്ളിലോ ആറു ...

Read More »

സംവിധായകന്‍ ഐ വി ശശിയും സീമയും വേര്‍പിരിയുന്നു?

സിനിമാ ലോകത്ത് ഇപ്പോഴും താര വിവാഹങ്ങളും വിവാഹ മോചനവും വാര്‍ത്തയാണ്. പ്രണയ വിവാഹിതരായി വര്‍ഷങ്ങള്‍ നീണ്ട ദാമ്ബത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞവര്‍ ധാരാളമുണ്ട്. ഈ പേരുകള്‍ക്കിടയില്‍ ഒരു കുടുംബവും കൂടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ചര്‍ച്ച ചെയ്യുന്നത് നടി സീമയും ഭര്‍ത്താവ് സംവിധായകന്‍ ഐ വി ശശിയുമായുള്ള വേര്പിരിയലിനെക്കുറിച്ചാണ്. 1980ല്‍ ആണ് ഇരുവരും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ഓളം ചിത്രങ്ങളില്‍ നായികയായി. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം ...

Read More »

പാകിസ്ഥാനെതിരെയുള്ള ഫൈനല്‍ ഒത്തുകളിയോ? ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍??

കഴിഞ്ഞ ദിവസം നടന്ന ഐ.സി.സി. ചാമ്ബ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ ടീം വന്‍ പരാജയമേറ്റുവാങ്ങിയത് തകര്‍ന്ന മനസോടെയാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍ കണ്ടിരുന്നത്. ഇങ്ങനെയൊരു മത്സരം ഇനിയൊരിക്കലും ഉണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്ബോഴും ഇന്ത്യന്‍ ടീമിനൊപ്പം തന്നെയാണ് തങ്ങളെന്നാണ് ഇവരിലേറെപ്പേരും പ്രഖ്യാപിച്ചത്. ഇതിനിടയില്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം അലസമായാണ് കളിച്ചതെന്നും എന്നാല്‍ ഇത് ഒത്തുകളിയാണെന്ന് ഇപ്പോഴും കരുതുന്നില്ലെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചില ചോദ്യങ്ങള്‍ വൈറലാകുന്നു. 1. ടോസ് നേടിയിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ വിരാട് കൊഹ്ലി പാക് ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളില്‍ ...

Read More »