ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ പുറത്തിറക്കാന്‍ റോള്‍സ് റോയ്‌സ്!

ബ്രിട്ടീഷ് അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും പുത്തന്‍ താരോദയം. ലോകത്തിലെ ഏറ്റവും വിലയേറിയ കാറായാണ് പുതിയ റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ അവതരിച്ചിരിക്കുന്നത്. 84 കോടി രൂപയാണ് സ്വെപ്റ്റ്‌ടെയിലിന്റെ വില. ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ വെച്ചാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയിലിനെ അവതരിപ്പിച്ചത്. 10 മില്ല്യണ്‍ യൂറോ (ഏകദേശം 84 കോടി രൂപ) വിലയുള്ള സ്വെപ്റ്റ്‌ടെയിലിനെ സിംഗിള്‍ യൂണിറ്റ് എഡിഷനായാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ആദ്യത്തെയും അവസാനത്തെയും സ്വെപ്റ്റ്‌ടെയില്‍ മോഡലാണ് കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ റോള്‍സ് റോയ്‌സ് കാഴ്ചവെച്ചിരിക്കുന്നത്. അതേസമയം, സ്വെപ്റ്റ്‌ടെയിലിന്റെ സ്വന്തമാക്കുന്ന ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ റോള്‍സ് റോയ്‌സ് പുറത്ത് വിട്ടിട്ടില്ല. പൂര്‍ണമായും ഉപഭോക്താവിന്റെ ആശയത്തില്‍ ഒരുങ്ങിയ മോഡലാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍. ഉപഭോക്താവിന്റെ ആവശ്യപ്രകാരമാണ് സ്വെപ്റ്റ്‌ടെയിലിനെ സിംഗിള്‍ യൂണിറ്റ് എഡിഷനായി റോള്‍സ് റോയ്‌സ് അവതരിപ്പിക്കുന്നതും. അത്യപൂര്‍വ്വ വിന്റേജ് വാഹനങ്ങളില്‍ കമ്പക്കാരനായ ഉപഭോക്താവിന് വേണ്ടിയാണ് സ്വെപ്റ്റ്‌ടെയിലിനെ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബ്രിട്ടിഷ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

നാല് വര്‍ഷമെടുത്താണ് സ്വെപ്റ്റ്‌ടെയിലിനെ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. 2013 ലാണ് സ്വെപ്റ്റ്‌ടെയിലെന്ന ആശയത്തെ റോള്‍സ് റോയ്‌സ് ആദ്യമായി പരിഗണിച്ചത്. 1920-30 കാലഘട്ടത്തില്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചിരുന്ന ടൂസീറ്റര്‍ റോളറുകളുടെ പശ്ചാത്തലത്തില്‍ സ്വെപ്റ്റ്‌ടെയിലിനെ ഒരുക്കാന്‍ ഉപഭോക്താവ് ആവശ്യപ്പെടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*