Breaking News

സ്വാമിയെ രക്ഷിക്കാനുള്ള പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ !!

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ തള്ളി അമ്മയും സഹോദരനും രംഗത്തെത്തിയത് ദുരൂഹമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ആദ്യത്തെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ ഉന്നയിച്ച്‌ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതിന് പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സ്വാമിയുടെ ലിംഗഛേദം നടത്തിയത് മകളുടെ കാമുകനാണെന്നും ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവം നടന്ന ദിവസം പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴി സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടി തന്നെയാണ് എന്നതാണ്. ഇപ്പോഴുള്ള മൊഴി മാറ്റം അതുകൊണ്ടുതന്നെ ദുരൂഹവും സംശയാസ്പദവും ആണെന്ന് പോലീസ് പറയുന്നു. മൊഴി മാറ്റുന്നതിന് ആരുടെയെങ്കിലും സമ്മര്‍ദമുണ്ടോ എന്നതടക്കം പോലീസ് സംശയിക്കുന്നു. സ്വാമിയുമായി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് വളരെക്കാലത്തെ അടുപ്പമുണ്ട്. മാത്രമല്ല ഈ കുടുംബവുമായി സ്വാമിക്ക് ലക്ഷങ്ങളുടെ പണമിടപാടും ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുള്ളതാണ്. ഇത്തരം വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനും നിയമനടപടിയില്‍ നിന്നും രക്ഷപ്പെടാനും ഉള്ള തന്ത്രമായാണ് മൊഴിമാറ്റത്തെ പോലീസ് കാണുന്നത്. പീഡനം ചെറുക്കാന്‍ താന്‍ സ്വാമിയുടെ ലിംഗം ഛേദിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴി ശരിവെയ്ക്കുന്നതായിരുന്നു ആദ്യം ഘട്ടത്തില്‍ അമ്മ നല്‍കിയ മൊഴി. സ്വാമിയുടെ കയ്യില്‍ നിന്നും കത്തി പിടിച്ചുവാങ്ങിയാണ് പെണ്‍കുട്ടി ലിംഗം മുറിച്ചത് എന്ന് വരെ അമ്മ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പെണ്‍കുട്ടിയെ സ്വാമി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട് എന്ന വിവരം അമ്മ വെളിപ്പെടുത്തിയില്ല. എന്നാല്‍ തന്റെ പ്ലസ് വണ്‍ പ്രായം മുതല്‍ നിരന്തരമായി സ്വാമി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സ്വാമിയെക്കുറിച്ച്‌ അമ്മയോട് പറഞ്ഞിട്ടും അവരത് കാര്യമായെടുത്തില്ലെന്നും പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുമായി സ്വാമിക്കുള്ള വഴിവിട്ട ബന്ധം, ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍. മകളെ ലൈംഗികമായി സ്വാമി ഉപയോഗിക്കുന്നതിന് വഴിയൊരുക്കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇവര്‍ക്ക് നേരെയുണ്ട്. ഇതൊന്നും പുറത്ത് വരാതിരിക്കാനാണ് അമ്മ മകളേയും കാമുകനേയും കെണിയിലാക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിക്കും കാമുകനും എതിരെ അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയിന്മേല്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ അമ്മയും ഇതേ ആരോപണം ഉന്നയിച്ച്‌ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ബലാത്സംഗ ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും രംഗത്ത് വന്നിരുന്നു. മകന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും അവര്‍ പറയുന്നുണ്ട്. പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യക്തി വിരോധം ഉണ്ടെന്നാണ് അമ്മ പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്ന്ങ്ങളില്‍ ഇടപെട്ടിരുന്നതും പലരും ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട് എന്നാണ് സ്വാമിയുടെ അമ്മ പറയുന്നത്. പെണ്‍കുട്ടിയും വീട്ടുകാരും പട്ടിമറ്റത്തുള്ള തങ്ങളുടെ വീട്ടിലും താമസിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമാണ് സന്യാസം സ്വീകരിച്ച ശ്രീഹരി എന്നാണ് അമ്മ പറയുന്നത്. പിതാവിന്റെ മരണ ശേഷം മകന്‍ പലതവണ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നതായും ഇവര്‍ പറയുന്നുണ്ട്. അതേസമയം തന്റെ ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്നാണ് സ്വാമി ഒടുവില്‍ മൊഴി നല്‍കിയിരിക്കുന്നത്. താന്‍ രാത്രി ഉറക്കത്തിലായിരുന്നുവെന്നും ആ സമയം പെണ്‍കുട്ടി യാതൊരു പ്രകോപനവും കൂടാതെ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പുതിയ മൊഴി. ആദ്യം പറഞ്ഞത് സ്വയം ലിംഗം മുറിച്ചുവെന്നായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*