ലെക്‌സസ് ഇന്ത്യയില്‍; വില 2.32 കോടി രൂപ മുതല്‍!!

ടൊയോട്ടയുടെ ലക്ഷ്വറി ഡിവിഷനായ ലെക്‌സസ് ഇന്ത്യയില്‍ ഫല്‍ഗ്ഷിപ്പ് മോഡലായ LX450d എസ്‌യുവി അവതരിപ്പിച്ചു. 2.32 കോടി രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില. RX450h, LX450h, ES300h എന്നീ മോഡലുകളുമായി ഈ വര്‍ഷം മാര്‍ച്ചിലാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. ടൊയോട്ട ലാന്‍ഡ് ക്രൂസറിന്റെ അതേ പ്ലാറ്റ് ഫോമിലാണ് ലെക്‌സസ് LX450d നിര്‍മ്മിച്ചിരിക്കുന്നത് . 4.5 ലിറ്റര്‍ 1VDFTV8 സിലിണ്ടര്‍ വി ടൈപ്പ് എഞ്ചിന്‍ 261 കുതിരശക്തി കരുത്തും 650 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കും. 6സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നത്.  ഓള്‍ വീല്‍ ഡ്രൈവ് സാധ്യമാകുന്ന വാഹനത്തിന് നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട് എസ്, സ്‌പോര്‍ട്‌സ് എസ് പ്ലസ് എന്നീ നാല് ഡ്രൈവിംഗ് മോഡുകളും നല്‍കിയിരിക്കുന്നു. കാബിനില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ എന്‍ട്രി സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി.  സുരക്ഷയുടെ കാര്യത്തിലാണെങ്കില്‍ പത്ത് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന മള്‍ട്ടിടെറെയിന്‍ മോണിറ്റര്‍ എന്നിവയെല്ലാം LX450d യുടെ സവിശേഷതകളാണ്. മൂണ്‍ റൂഫ്, 4സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ ആന്‍ഡ് ഫ്രണ്ട് പാസഞ്ചര്‍ പവര്‍ അഡ്ജസ്റ്റബ്ള്‍ സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നീ ഫീച്ചറുകളും എസ്‌യുവിയില്‍ ലഭ്യമാണ്.  പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 8.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗം. ഡെല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ലെക്‌സസ് വേഗം തന്നെ ഡീലര്‍ഷിപ്പുകള്‍ തുറക്കും. കൂടാതെ ചണ്ഡീഗഢ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ സര്‍വീസ് സെന്ററുകളും തുടങ്ങും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*