Breaking News

പഞ്ചാബിന് ഇന്ന് മരണക്കളി, കൊല്‍ക്കത്തയ്ക്കും ജയിക്കണം!

കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് (മെയ് ഒമ്ബത് ചൊവ്വാഴ്ച) കിംഗ്സ് ഇലവന്‍ പഞ്ചാബിന് മരണക്കളി. തോറ്റാല്‍ ഐ പി എല്‍ പത്താം സീസണില്‍ നിന്നും പുറത്താവും അവര്‍. ജയിച്ചാല്‍ വീണ്ടും പ്രതീക്ഷയ്ക്ക് വകയുണ്ട്. മറുവശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാകട്ടെ ഇന്ന് മികച്ച മാര്‍ജിനില്‍ ജയിച്ച്‌ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാകും, മുംബൈയ്ക്കെതിരെ ഒരു കളി കൂടിയേ അവര്‍ക്ക് ബാക്കിയുള്ളൂ. ഹാഷിം അംല, ഡേവി‍ഡ് മില്ലര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനായി തിരിച്ചുപോയതാണ് പഞ്ചാബിന് ക്ഷീണമാകുന്നത്. പ്രത്യേകിച്ച്‌ ആംല. കഴിഞ്ഞ കളിയിലും സെഞ്ചുറിയോടെ ആംല ടോപ് സ്കോററായിരുന്നു. ആംലയുടെ അഭാവത്തില്‍ മാറ്റ് ഹെന്‍റിയോ ഡാരന്‍ സമിയോ പഞ്ചാബിന് വേണ്ടി കളിച്ചേക്കും. ഗുജറാത്ത് ലയണ്‍സിനെതിരെ ജയിക്കാവുന്ന കളി കളഞ്ഞുകുളിച്ചതോടെയാണ് പഞ്ചാബ് ഇത്ര സമ്മര്‍ദ്ദത്തിലായത്. രണ്ട് കളികള്‍ ബാക്കിയുള്ള കൊല്‍ക്കത്ത ഇത് രണ്ടും തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്താകാന്‍ വരെ സാധ്യതയുണ്ട്. അതേസമയം രണ്ടും ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്യാം. റോബിന്‍ ഉത്തപ്പയുടെ പരിക്ക് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ആകെയുളള വേവലാതി. സുനില്‍ നരെയ്ന്‍ ഓപ്പണറായാല്‍ ഗ്ലെന്‍ മാക്സ്വെല്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൊഹാലിയില്‍ രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്സ്, മാക്സ്, ഇ എസ് പി എന്‍ എന്നിവയില്‍ തത്സമയം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*