Breaking News

പ്രഭാസിന് വീട്ടുകാര്‍ വധുവിനെ കണ്ടെത്തി; വിവാഹം അടുത്ത വര്‍ഷം!!

തെലുങ്കില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സൂപ്പര്‍താരമായി പ്രഭാസ് മാറിക്കഴിഞ്ഞു. പ്രഭാസിന്റെ വിവാഹമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രായം 37 പിന്നിട്ടിട്ടും പ്രഭാസ് വിവാഹം കഴിക്കാത്തതില്‍ ഇവര്‍ക്ക് സങ്കടവും ഉണ്ട്. എന്നാല്‍ ആരാധികമാരെ അല്‍പം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രഭാസിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാര്‍ കണ്ടെത്തിയിരിക്കുന്നത്. റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ബാഹുബലി നായിക അനുഷ്‌കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ പടര്‍ന്നു. എന്നാല്‍ അനുഷ്‌കയും ഇത് നിഷേധിച്ച് രംഗത്തെത്തി. 2013 ജൂലൈയില്‍ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ലായിരുന്നു. ഇക്കാലയളവില്‍ മറ്റൊരു സിനിമ മാത്രമല്ല സ്വന്തം വിവാഹത്തെക്കുറിച്ച് പോലും താരം ആലോചിച്ചില്ല.വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. ബാഹുബലി ദ് ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടത്രെ. തെലുങ്ക് മാധ്യമമാണ് ഈ കണക്ക് പുറത്ത് വിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*