സ്ഥിരം നിയമനം ലഭിക്കാത്തതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ താന്‍ ജീവിച്ചിരിക്കുന്നില്ലെന്നറിഞ്ഞ് ഞെട്ടി.!

സ്ഥിരം ജോലി ലഭിക്കാത്തതിന്‍റെ കാരണം അന്വേഷിച്ച പഞ്ചായത്ത് താല്‍ക്കാലിക ജീവനക്കാരന് ലഭിച്ച മറുപടി ഞെട്ടിക്കുന്നത്. താന്‍ സര്‍ക്കാര്‍ രേഖകളില്‍ ജീവിച്ചിരിക്കുന്നില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന മറുപടിയാണ് ഇയാള്‍ക്ക് ലഭിച്ചത്. കോയന്പത്തൂരിലെ ഗൂഡല്ലൂര്‍ സ്വദേശിയായ എം. അറുമുഖനാണ് ഈ ഹതഭാഗ്യന്‍. ഗൂഡല്ലൂര്‍ പഞ്ചായത്തില്‍ 1998 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ് അറുമുഖന്‍. 2001ല്‍ സ്ഥിരം നിയമനത്തിന് യോഗ്യതയുണ്ടായിരുന്നു. എന്നാല്‍ സ്ഥിരിനിയമനത്തിന്‍റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് അറുമുഖന്‍ പത്ത് ദിവസം അവധിയെടുത്തു. 2001 ഒക്ടോബറിലായിരുന്നു ഈ സംഭവം. ഇതിനിടെ അറുമുഖന്‍ മരിച്ചതായി അസിസ്റ്റന്‍റ് പഞ്ചായത്ത് ഡയറക്ടര്‍ എസ്. ജയചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കി. സ്ഥിരം നിയമനത്തിന് അര്‍ഹതയുള്ള അറുമുഖന്‍ അടക്കം പന്ത്രണ്ട് പേരുടെ റിപ്പോര്‍ട്ടാണ് ജയചന്ദ്രന്‍ തയ്യാറാക്കിയത്. എന്നാല്‍ ഇതില്‍ അറുമുഖന്‍ മരണപ്പെട്ടതായാണ് കാണിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് അറുമുഖന് സ്ഥിരം ജോലി നേടാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു. ജോലി ലഭിക്കാതിരുന്നതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് നല്‍കിയതായി അറുമുഖന്‍ അറിയുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ 19 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയാണ് അറുമുഖന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*