കോലിയുടെ റെക്കോഡ് മറികടന്ന് അംല, ഏറ്റവും വേഗത്തില്‍…!

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാന്‍ ഹാഷിം അംല. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോര്‍ഡാണ് അംല പിന്നിട്ടത്. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് അംല 7000 റണ്‍സ് പിന്നിട്ടത്. 151 ഇന്നിങ്സുകളില്‍ നിന്ന് അംല 7000 റണ്‍സിലെത്തിയപ്പോള്‍ കോലി 166 ഇന്നിങ്സില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഐ.പി.എല്ലിലും മികച്ച ഫോമിലായിരുന്ന അംല രണ്ട് സെഞ്ചുറികളാണ് നേടിയത്. ഏറ്റവും വേഗത്തില്‍ 2000, 3000, 4000,5000,6000 റണ്‍സിലെത്തുന്ന താരവും അംല തന്നെയാണ്. മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ അംലയുടെ മികവില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു. ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 153 റണ്‍സിന് പുറത്തായി. അഞ്ച് ഓവറിനുള്ളില്‍ 20 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടമായി. തന്റെ ആദ്യ മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ റബാഡയാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*