സോഷ്യല്‍മീഡിയയില്‍ തരംഗമായ കൊച്ചു സുന്ദരിയെ കണ്ടുപിടിച്ചു!!

ചതിച്ചതാ, എന്നെ ക്യാമറമാന്‍ ചതിച്ചതാ’ എന്ന ക്യാപ്ഷനോടെ ഏതോ പാട്ടിന് മുഖം കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുന്ന കൊച്ചു മിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ താരം. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ട്രോളുകളിലും നിറയുന്നുണ്ട് ഈ കൊച്ചുസുന്ദരി. എന്നാല്‍ ഈ സുന്ദരിക്കുട്ടി ആരാണെന്നതിനെ കുറിച്ച് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ മുഖത്തു നവരസങ്ങള്‍ മിന്നിമായുന്ന ആ സുന്ദരിയെ സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുന്നു. തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് ഷീജ ദമ്പതികളുടെ ഇളയ മകള്‍ ശിവന്യയാണ് ട്രോളര്‍മാരുടെ പ്രിയങ്കരിയായി മാറിയ ആ കൊച്ചു സുന്ദരി. തലശ്ശേരി അമൃത സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ് ശിവന്യ. സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് കേബിള്‍ വിഷനിലെ കാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് പെണ്‍കുട്ടിയുടെ വിഡിയോ പകര്‍ത്തിയത്. പ്രചാരണ ഗാനത്തിന് അനുസരിച്ച് പാടി അഭിനയിച്ച കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ഒരു കൗതുകത്തിനാണ് കൃതേഷ് കാമറയില്‍ പകര്‍ത്തിയത്. പിന്നീട്ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധേയമായി. ട്രോളര്‍മാരുടെ കണ്ണില്‍പ്പെട്ടതോടെ സംഗതി കൂടുതല്‍ വൈറലായി. ഇതോടെ കൃതേഷ് തന്നെ മുന്‍കൈ എടുത്താണ് കുട്ടിയുടെ പേരും അഡ്രസ്സുമെല്ലാം കണ്ടെത്തിയതെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*