തണ്ണി മത്തന്‍ മോഷ്ടിച്ചതിന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍!!

തണ്ണി മത്തൻ മോഷ്ടിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സ്‌പെഷൽ പോലീസ് ഓഫീസർ സുനെഹ്‌റ സിംഗ്, ഹോം ഗാർഡ് പവൻ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സഫിഡോണിലെ ജിൻഡ് പ്രദേശത്ത് തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം.  നഗരത്തിലെ കുറ്റകൃത്യം തടയാൻ വേണ്ടി പോലീസ് രാത്രി ജോലിക്ക് നിയോഗിച്ചതായിരുന്നു ഇരുവരെയും. എന്നാൽ ഇവർ തന്നെ കുറ്റം ചെയ്തതായി ഉന്നത പോലീസ് പറഞ്ഞു. മോട്ടോർ സൈക്കിളിൽ വന്ന രണ്ട് പേരും സമീപത്തെ കടയിൽ നിന്നും രണ്ട് ചാക്ക് തണ്ണി മത്തൻ മോഷ്ട്ടിച്ചു.  ഇത് ശ്രദ്ധയിൽ പെട്ട ഗാർഡ് ഇവരെ തടഞ്ഞെങ്കിലും കയ്യിലുള്ള വടി കൊണ്ട് പോലീസുകാർ ഗാർഡിനെ മർദ്ദിക്കുകയും ഓടിക്കുകയും ചെയ്തു. തുടർന്ന് ഗാർഡ് പോലീസിൽ പരാതി നൽകുകയായിരുന്നു.  പരാതിയുടെ അടിസ്ഥാനത്തിൽ എസ് പി ശശാങ്ക് അന്വേഷണം നടത്തുകയും സമീപത്തെ സി സി ടി വിയിൽ നിന്നും ഇരുവരും മോഷ്ടിക്കുന്നത് വ്യക്തമാകുകയും ചെയ്തു. തുടർന്നായിരുന്നു നടപടി.

Summary: A shocking video of two policemen stealing melons from a sabzi mandi in Safidon town of Jind district of Haryana has surfaced, bringing major embarrassment to the police forc

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*