സമന്തയും നാഗാര്‍ജുനയും തമ്മിലുള്ള വാട്ട്സ്‌ആപ്പ് ചാറ്റ് വൈറലാകുന്നു!!

തന്റെ ഭാവി വരനായ നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരണ്ടോ വെടുക ചുതത്തിന്റെ ട്രെയ്ലര്‍ കണ്ടതിന്റെ ത്രില്ലിലാണ് നടി സമന്ത. ട്രെയ്ലറിനെ കുറിച്ചുള്ള സാമന്തയുടെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചതാകട്ടെ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയും. ഭാവി മരുമകള്‍ തനിക്കയച്ച ഒരു വാട്ട്സ്‌ആപ്പ് ചാറ്റാണ് നാഗാര്‍ജുന ആരാധകര്‍ക്കായി ട്വീറ്റ് ചെയ്തത്. ട്രെയിലര്‍ തനിക്ക് ഇഷ്ടമായെന്നും നാഗ ചൈതന്യ നന്നായിട്ടുണ്ടെന്നും സമന്ത നാഗാര്‍ജുനയോട് ചാറ്റില്‍ പറയുന്നു. ആയിരത്തിലധികം പേരാണ് നാഗാര്‍ജുനയുടെയും സമന്തയുടെയും ചാറ്റ് റീട്വീറ്റ് ചെയ്തത്.

കല്യണ്‍ കൃഷ്ണ കുര്‍സാലയാണ് രാരണ്ടോ വെടുക ചുതം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തിലെ നായിക. അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുന തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*