മലയാളത്തില്‍ ഞെട്ടിക്കുന്ന പ്രതിഫലവുമായി പാര്‍വതി

പ്രതിഫലത്തില്‍ മഞ്ജുവിന് ഒരു വമ്പന്‍ വെല്ലുവിളിയുമായി എത്തിരിക്കുകയാണു പാര്‍വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്നു വാര്‍ത്തകള്‍.ചില സിനിമാ വാര്‍ത്താ വെബ്‌സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാര്‍വതി. ടേയ്ക്ക് ഓഫിന്റെ സമയത്ത് 35 ലക്ഷമായിരുന്നു ഇവരുടെ പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നാണു വാര്‍ത്ത.
മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരുന്നത് മഞ്ജു വാര്യരായിരുന്നു. 50 ലക്ഷമായിരുന്നു ഇവരുടെ പ്രതിഫലം. എന്നാല്‍ ഇതിന്റെ ഇരട്ടിയാണു പാര്‍വതിയുടെ പ്രതിഫലമെന്നു റിപ്പോര്‍ട്ടുകള്‍. തമിഴില്‍ രണ്ടര കോടി വാങ്ങുന്ന നയന്‍താര മലയാളത്തില്‍ വാങ്ങുന്നതു 30 ലക്ഷമായിരുന്നു. മലയാളത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് പാര്‍വതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*