രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ രാജമൗലി വച്ച നിബന്ധന ഇതായിരുന്നു.!

ഇന്ത്യയില്‍ നിലവിലുള്ള സംവിധായകരില്‍ ആരാണ് സൂപ്പര്‍സ്റ്റാര്‍ എന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം. എസ്.എസ്.രാജമൗലി.  ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം തന്നെ ഇതിനുദാഹരണം. രാജമൗലി ഇന്ത്യയിലെ ഏറ്റവും ജനപ്രിയ താരമായ രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യുമോ? അതിനുള്ള ഉത്തരം രാജമൗലി തന്നെ നല്‍കിയിട്ടുണ്ട്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി രജനികാന്ത് ചിത്രം ചെയ്യുന്നതിനെക്കുറിച്ച്‌ സംസാരിച്ചത്. വിനയത്തിന്റെ ആള്‍രൂപമാണ് രജനികാന്ത്. ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തെ ഒന്ന് സ്ക്രീനില്‍ കാണാന്‍ ആരാധകര്‍ക്ക് അത്രമാത്രം ആവേശമുണ്ട്. രജനികാന്തിനെ വച്ചൊരു സിനിമ എന്നത് ഏത് സംവിധായകരുടെയും സ്വപ്നാണ്. ഞാനും അതില്‍ നിന്ന് വ്യത്യസ്തനല്ല. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് നമ്മളെ പ്രചോദിപ്പിക്കുന്ന കഥയിലാണ്. അത്തരത്തില്‍ ഒരു തിരക്കഥ ലഭിച്ചാല്‍ തീര്‍ച്ചയായും രജനി സാറിനൊപ്പം ജോലി ചെയ്യും- രാജമൗലി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*