Breaking News

പീഡനവീരന്‍ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല…! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍…!!!

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം വെട്ടിമാറ്റിയ പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുക തന്നെ വേണം. എന്നാല്‍ ലിംഗം മുറിച്ചത് പെണ്‍കുട്ടി തന്നെയോ എന്ന സംശയം ബലപ്പെടുകയാണ്. ലിംഗം താനാണ് മുറിച്ചതെന്ന് ആദ്യം അവകാശപ്പെട്ട സ്വാമി പിന്നീട് മൊഴി മാറ്റി. പക്ഷേ സ്വാമിയുടെ അമ്മ കൊടുത്ത പരാതിയില്‍ ലിംഗം മുറിച്ചത് ഇവര്‍ രണ്ടുപേരുമല്ലെന്നാണ് പറയുന്നു. പിന്നെ ആരാണാ മൂന്നാമന്‍ ? തിരുവനന്തപുരം പേട്ടയിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീഹരിയെന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം വെട്ടിമാറ്റപ്പെട്ടത്. പീഡനം ചെറുക്കുന്നതിന്റെ ഭാഗമായി താനാണ് ലിംഗം മുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാലിത് സ്വാമി നിഷേധിച്ചു. ലിംഗം താന്‍ സ്വയം വെട്ടിമാറ്റിയതാണെന്നായിരുന്നു സ്വാമിയുടെ മൊഴി. സംഭവത്തില്‍ സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട് എന്നാണ് സൂചന. നേരത്തെയും സ്വാമിക്ക് വേണ്ടി അമ്മ രംഗത്തെത്തിയിരുന്നു. നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ചതിയുണ്ടെന്നാണ് സ്വാമിയുടെ അമ്മയുടെ വാദം. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേര്‍ക്കും ഈ വിഷയത്തില്‍ അമ്മയുടെ ആരോപണം നീളുന്നുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയേയും കുടുംബത്തേയും നല്ല പരിചയമുണ്ടെന്നും സ്വാമിയുടെ അമ്മ പറഞ്ഞിരുന്നു.തന്റെ മകന്‍ പാവമാണെന്നാണ് അമ്മയുടെ വാദം. മകന്‍ ആരേയും ചതിക്കില്ല. ബലാത്സംഗ ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നാണ് അമ്മയുടെ ആവശ്യം. മകന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും അവര്‍ പറയുന്നുണ്ട്. പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യക്തി വിരോധം ഉണ്ടെന്നാണ് അമ്മ പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്നനങ്ങളില്‍ ഇടപെട്ടിരുന്നതും പലരും ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട് എന്നാണ് അമ്മ പറയുന്നത്. പെണ്‍കുട്ടിയും വീട്ടുകാരും പട്ടിമറ്റത്തുള്ള തങ്ങളുടെ വീട്ടിലും താമസിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമാണ് സന്യാസം സ്വീകരിച്ച ശ്രീഹരി എന്നാണ് അമ്മ പറയുന്നത്. പിതാവിന്റെ മരണ ശേഷം മകന്‍ പലതവണ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നതായും ഇവര്‍ പറയുന്നുണ്ട്. അതേസമയം തന്റെ ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്നാണ് സ്വാമി പുതിയതായി മൊഴി നല്‍കിയിരിക്കുന്നത്. താന്‍ രാത്രി ഉറക്കത്തിലായിരുന്നുവെന്നും ആ സമയം പെണ്‍കുട്ടി യാതൊരു പ്രകോപനവും കൂടാതെ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പുതിയ മൊഴി. താന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സ്വാമിയുടെ ഈ മൊഴി മാററമെന്നാണ് കരുതുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയുടെ ലിംഗം 90 ശതമാനവും മുറിഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേര്‍ത്തുവെങ്കിലും ലിംഗം പ്രവര്‍ത്തിക്കാത്ത നിലയിലാണ്. പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ സ്വാമിയെ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് ആദ്യം മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോഴതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത്. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്നായിരുന്നു കുടുംബത്തിന് സ്വാമി വാഗ്ദാനം നല്‍കിയത്. ഇതിന് അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ ഇയാള്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരമുണ്ട്. സ്വാമിയെ ഏറെ വിശ്വാസമായതിനാല്‍ ഭൂമി കാണാന്‍ പേലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോയിരുന്നില്ല. കുടുംബത്തില്‍ സുപ്രധാന ഇടം നേടിയ സ്വാമി പെണ്‍കുട്ടിയെ കണ്ണുവെച്ചു തുടങ്ങി.  അസുഖബാധിതനായ പിതാവിനെ ചികിത്സിക്കാനെന്ന പേരിലും പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി ഇടം പിടിച്ചു. സ്വാമിയുടെ ശല്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അവരത് കണക്കിലെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാളുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി അറ്റകൈപ്രയോഗം നടത്തിയത്. ഭൂമിയുടെ കാര്യം സംസാരിക്കാനായിട്ടായിരുന്നു അന്ന് സ്വാമി എത്തിയത്. വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുകയായിരുന്നു . ഈ സമയം മേശപ്പുറത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിക്ക് വേണ്ടി പഴവര്‍ഗങ്ങള്‍ ഒരുക്കി വച്ചിരുന്നു. അതിനടുത്ത് അവ മുറിക്കാനുള്ള കത്തിയും. സ്വാമി കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി കത്തിയെടുത്ത് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു.

പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി സംഭവം പോലീസിന് വിവരിക്കുകയായിരുന്നു. പീഡനം നടന്നിരുന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വാമി മറ്റെവിടെയെങ്കിലും സമാനമായ രീതിയില്‍ പീഡനം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നു സ്വാമി വന്‍ തുക കൈക്കലാക്കിയെന്നും പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു 40 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാള്‍ സ്വന്തമാക്കിയത്. എറണാകുളം കോലഞ്ചേരിയിലെ ദൈവസഹായം ഹോട്ടല്‍ കച്ചവടം പൊളിഞ്ഞതിനെ തുടര്‍ന്നാണ് ശ്രീഹരി എന്നയാള്‍ സന്ന്യാസത്തിലേക്ക് തിരിഞ്ഞത്. പതിനഞ്ച് വര്‍ഷം മുന്‍പാണ് കൊല്ലം പന്മന ആശ്രമത്തില്‍ എത്തിയതും ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചതും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*