റാണ തനിക്ക് സഹോദരന്‍, പ്രഭാസ് ശരിക്കും സെക്സിയസ്റ്റ്; ഈ അനുഷ്ക്കയുടെ ഒരു കാര്യം.!

തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വിജയകരമായതും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ ജോഡിയാണ് പ്രഭാസും അനുഷ്ക്കയും. ബില്ല, മിര്‍ച്ചിയുമെല്ലാം ഇരുവരും വന്‍ഹിറ്റാക്കി മാറ്റിയ ചിത്രങ്ങളുമാണ്. എന്നാല്‍ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനേക്കാള്‍ വലിയ കടങ്കഥയായി മാറിയിട്ടുണ്ട് പ്രഭാസും നായിക അനുഷ്ക്കയും തമ്മില്‍ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യം. രണ്ടു പേരുടെയും സിനിമയിലെ രസതന്ത്രം കൂടി വന്‍ ഹിറ്റായ ബാഹുബലി 2 ന് ശേഷം ഒരു അഭിമുഖത്തില്‍ പ്രഭാസ് റാണയെക്കാള്‍ സെക്സിയെസ്റ്റ് എന്ന് അനുഷ്ക്ക പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രഭാസാണോ റാണ ദഗ്ഗുബതിയാണോ ഏറ്റവും സെക്സിയസ്റ്റ് എന്ന ചോദ്യത്തിന് പ്രഭാസ് ആണെന്നായിരുന്നു അനുഷ്ക്കയുടെ മറുപടി. ഒപ്പം റാണ തനിക്ക് സഹോദരനെ പോലെയാണെന്നും അയാള്‍ തന്നെയും താന്‍ അയാളെയും സഹോദരന്‍ എന്നാണ് വിളിക്കുന്നതെന്ന് അനുഷ്ക്ക പറഞ്ഞു. പോരെ പൂരം. അനുഷ്ക്കയും പ്രഭാസും തമ്മില്‍ സൗഹൃദത്തിനപ്പുറം എന്തോ ഉണ്ടെന്ന് നേരത്തേ പറഞ്ഞു തുടങ്ങിയവര്‍ക്ക് എന്തോ കിട്ടിയ പോലെയായി വാക്കുകള്‍.

തെലുങ്ക് സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളായ അനുഷ്ക്ക നേരത്തേ രുദ്രമ്മാദേവി യില്‍ റാണയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ബാഹുബലിയില്‍ വില്ലന്‍ വേഷത്തിലാണ് റാണ. അനുഷ്ക്കയാകട്ടെ പ്രഭാസിന്‍റെ അമ്മയായും നായികയായും സിനിമയില്‍ വരുന്നു. ആദ്യ ഭാഗത്ത് മഹേന്ദ്ര ബാഹുബലിയുടെ അമ്മയായി എത്തുന്ന അനുഷ്ക്ക കണ്‍ക്ളൂഷനില്‍ അമരേന്ദ്ര ബാഹുബലിയുടെ നായികയായിട്ടാണ് എത്തുന്നത്. അമരേന്ദ്ര ബാഹുബലിയുടെ നായികയായും മഹേന്ദ്രബാഹുബലി യുടെ മാതാവായും അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും എന്നാല്‍ രാജമൗലിക്ക് വേണ്ടി ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നെന്നും താരം പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*