യുഎഇയില്‍ 5ജി പരീക്ഷിച്ചു; ഉടന്‍തന്നെ വ്യാപകമാക്കാന്‍ തീരുമാനം.!!

ഗള്‍ഫ് രാജ്യങ്ങളില്‍ 5ജി പരീക്ഷിച്ചുകഴിഞ്ഞു. മാത്രമല്ല അടുത്ത കൊല്ലത്തോടെ 5ജി ഇന്ത്യയിലെത്താനും സാധ്യതയുണ്ട്. യുഎഇയില്‍ 5ജി പരീക്ഷിച്ചപ്പോള്‍ നിലവിലെ 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ 20 മടങ്ങ് വേഗതയാണ് ലഭിച്ചത്. ഇത്രയും വേഗത്തില്‍ ഡേറ്റ വ്യാവസായിക അടിസ്ഥാനത്തില്‍ കൈമാറാന്‍ സാധിക്കുന്നത് വിപ്ലവം സൃഷ്ടിക്കും. എറിക്‌സണ്‍ നല്‍കിയ സാങ്കേതിക പിന്തുണയോടെ എത്തിസലാറ്റാണ് 5ജി പരീക്ഷിച്ചത്. 24 ജിബി ഒരു സെക്കന്‍ഡില്‍ എന്ന രീതിയില്‍ ഡേറ്റ കൈമാറ്റം നടക്കും എന്നാണ് പരീക്ഷണം സൂചിപ്പിക്കുന്നത്. വരും കാലത്തെ ഡേറ്റ കൈമാറ്റം ഇങ്ങനെയായിരിക്കുമെന്നും കമ്പനി പറഞ്ഞു.
എന്നാല്‍ ഇന്ത്യയില്‍ 5ജി കൊണ്ടുവരുന്നതും ജിയോതന്നെയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സാംസങ്ങുമായി കൈകോര്‍ത്താണ് ജിയോ ഇത് അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സേവനം ലഭിക്കാന്‍ കയ്യില്‍ 5ജി ഫോണ്‍തന്നെ വേണം. അത്തരം ഫോണ്‍ സാധാരണയായി ആരും വാങ്ങിച്ചുതുടങ്ങിയിട്ടുമില്ല. എന്തായാലും യുഎഇയില്‍ 5ജി ഉടനെയെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*