രണ്ടാം ഊഴത്തില്‍ കര്‍ണ്ണനായി എത്തുന്നത് നാഗാര്‍ജുന!!

എം.ടി യുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനാകുന്ന സിനിമയിലെ കര്‍ണന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന മഹാഭാരതത്തില്‍ കര്‍ണനാകുമെന്ന വാര്‍ത്തകള്‍ പുറത്തു വരികയാണ്.’രാരോണ്ടി വെഡുക ചുധം’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നാഗാര്‍ജുന മഹാഭാരതത്തെക്കുറിച്ച് മനസ്സ് തുറന്നത്.

‘ഏകദേശം രണ്ടുവര്‍ഷം മുമ്പ്, കര്‍ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന് എം.ടി സാര്‍ എന്നോട് ചോദിച്ചിരുന്നു. മഹാഭാരതം എന്ന സിനിമ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീകുമാര്‍ കഴിഞ്ഞ നാലുവര്‍ഷമായി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം.

ഈയിടെ എം.ടി സാര്‍ വീണ്ടും ഈ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്റെ കഥാപാത്രത്തിനും ചിത്രത്തില്‍പ്രാധാന്യമുണ്ടെങ്കില്‍ ഞാന്‍ അത് അവതരിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. പ്രോജക്ട് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ല’. നാഗാര്‍ജുന വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*