മലയാള സിനിമയിലെ വനിതാ കൂട്ടായ്മയില്‍ നിന്നും ഭാഗ്യലക്ഷ്മിയെയും പാര്‍വ്വതിയെയും ഒഴിവാക്കിയിട്ടില്ല; സംവിധായിക വിധു വിന്‍സെന്റ്!

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയിൽ നിന്നും തങ്ങളെ ശരിക്കും ഒഴിവാക്കിയെന്ന ആരോപണവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് കൂടിയായ മാലാ പാർവതിയും രംഗത്തെത്തിയിരുന്നു. തങ്ങളെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് മറുപടിയുമായി വിമൺ ഇൻ സിനിമാ കളക്ടീവിന്റെ രൂപീകരണത്തിലും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയിലും പങ്കാളിയായ സംവിധായകി വിധു വിൻസെന്റ് രംഗത്തെത്തി. കൂട്ടായ്മയിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് വിധു പറഞ്ഞു. അങ്ങനെയാരെയും ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ല. ഭാഗ്യലക്ഷ്മിയുടെയും പാർവ്വതിയുടെയും രാഷ്ട്രീയമെന്താണ് എന്ന് എനിക്കറിയില്ല. സത്യത്തിൽ അവരെ ഒഴിവാക്കമെന്ന് ആഗ്രഹിക്കുന്ന ആരും അങ്ങനെ സംഘടനയിലോ മുഖ്യമന്ത്രിയെ കണ്ടവരുടെ കൂട്ടത്തിലോ ഇല്ല. ഒരു ഗ്രൂപ്പെന്ന് പറയാൻ പോലുമായിട്ടില്ല ഇപ്പോൾ. സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളോടുമായി സംസാരിച്ച് വരുകയാണ്. സംഘടനയെ പറ്റി ആലോചിക്കുന്ന വേളയിൽ തന്നെ കുറച്ച് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ഉള്ളതുകൊണ്ടാണ് പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടത്.

സംഘടനയുടെ നേതൃത്വം, ജനറൽ ബോഡി ഇക്കാര്യം ഒക്കെ ആലോചിക്കുന്നതേയുള്ളൂ. തൊട്ട് അടുത്തുള്ളവരെ വിളിച്ചില്ല, ദൂരെ നിന്നുമുള്ളവരെ വിളിച്ചു എന്നീ കാര്യങ്ങളൊന്നും ശരിയല്ല. സമാന രീതിയിൽ ചിന്തിക്കുന്ന ഇതിനെക്കുറിച്ച് സംസാരിക്കുന്ന കുറച്ച് സുഹൃത്തുക്കൾ ഒന്നിച്ച് വന്നൂ എന്നേയുള്ളൂ. ഇങ്ങനെയുള്ള സംഘടന തുടങ്ങുന്നു എന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വൈകരുതെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. തീർച്ചയായും ഭാഗ്യലക്ഷ്മിയോടും പാർവ്വതിയോടും സംസാരിക്കും. അവരോട് അടുപ്പമുള്ളവർ ഇക്കാര്യം സംസാരിച്ച് കഴിഞ്ഞെന്നാണ് ഞാൻ മനസിലാക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*