ബാഹുബലി 2 നിരൂപണം: കെആര്‍കെ രാജമൗലിയോട് മാപ്പ് പറഞ്ഞു!!

1500 കോടിയോളം നേടി ബോക്സ് ഓഫീസില്‍ കുതിച്ച്‌ പായുന്ന ബാഹുബലി രണ്ടാം ഭാഗത്തെക്കുറിച്ച്‌ മോശം അഭിപ്രായം എഴുതിയതില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് നടനും ചലചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. സംവിധായകന്‍ എസ്.എസ് രാജമൗലിയോടാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. എന്റെ തെറ്റായ നിരൂപണത്തിന് മാപ്പ്. എനിക്ക് ബാഹുബലി ഇഷ്ടമായില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഇഷ്ടമായിരിക്കുന്നു. രാജമൗലിയോട് മാപ്പ്- കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. ബാഹുബലി 2 ഒരു കാര്‍ട്ടൂണ്‍ ചിത്രമാണെന്നായിരുന്നു കെആര്‍കെ രേഖപ്പെടുത്തിയിരുന്നത്. ചിത്രം വളരെ നിരാശപ്പെടുത്തിയെന്നും രൗജമൗലി പ്രേക്ഷകരെ പറ്റിക്കുകയായിരുന്നുവെന്നും കെആര്‍കെ അഭിപ്രായപ്പെട്ടിരുന്നു.

I m very sorry for my wrong review of ! I didn’t like it but ppl like it n Janta Ki Awaaz means Nakkare Khuda. Sorry @ssrajamouli

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*