കോലിക്ക് പകരം രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകണമെന്ന് ആരാധകര്‍!

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ചാമ്ബ്യന്‍മാരായതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ ഇനി ആര് നയിക്കും എന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമാകുന്നു. റെയ്സിങ് പുണെ സൂപ്പര്‍ജയന്റിനെ ഒരൊറ്റ റണ്ണിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഐ.പി.എല്‍ കിരീടം സമ്മാനിച്ച രോഹിത് ശര്‍മ്മ നിലവിലെ ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ കേമനാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടിട്വന്റി ടീം ക്യാപ്റ്റനാകണമെന്ന് ആവശ്യപ്പെട്ട് നിരവധി ട്വീറ്റുകളാണ് വന്നത്. ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായി ക്യാപ്റ്റന്‍സി പൂര്‍ത്തിയാക്കിയ താരമാണ് രോഹിത് ശര്‍മ്മ. വലങ്കയ്യന്‍ ബാറ്റ്സ്മാനായ രോഹിതിന്റെ കീഴില്‍ മൂന്ന് ഐ.പി.എല്‍ കിരീടത്തിനൊപ്പം ഒരു ചാമ്ബ്യന്‍സ് ലീഗ് ടിട്വന്റി കിരീടവും മുംബൈ നേടി. മത്സരശേഷം രോഹിതിനോട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അത് വളരെ ദൂരെയുള്ള കാര്യമാണെന്നായിരുന്നു രോഹിതിന്റെ മറുപടി. അവസരം ലഭിക്കുകയാണെങ്കില്‍ രണ്ടു കൈയ്യുംനീട്ടി സ്വീകരിക്കുമെന്നും രോഹിത് പറഞ്ഞു.

A genuine question how you guys rate Rohit Sharma’s captaincy skills?
I find him very calm and composed can lead India in limited overs imo

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*